വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്‍റെ മൃതദേഹം കണ്ടെത്തി
വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്‍റെ മൃതദേഹം കണ്ടെത്തി
Monday, September 30, 2024 4:56 AM IST
വൈ​ക്കം:​ ക​ഴി​ഞ്ഞ ദി​വ​സം വീ​ട്ടി​ൽ നി​ന്നു കാ​ണാ​താ​യ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ മൃ​ത​ദേ​ഹം മൂ​വാ​റ്റു​പു​ഴ​യാ​റി​ന്‍റെ കൈ​വ​ഴി​യു​ടെ തീ​ര​ത്ത് ക​ണ്ടെ​ത്തി. വൈ​ക്കം എ​ഇ​ഒ​യു​ടെ ചു​മ​ത​ല​യു​ള്ള സീ​നി​യ​ർ സൂ​പ്ര​ണ്ട് കു​ല​ശേ​ഖ​ര​മം​ഗ​ലം പു​റ്റ്നാ​ൽ പാ​ട​ത്ത് ശ്യാം​കു​മാ​റി​ന്‍റെ (52) മൃ​ത​ദേ​ഹ​മാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം 4.45ന് ഉ​ദ​യ​നാ​പു​രം അ​ക്ക​ര​പ്പാ​ടം ക​യ​ർ വ്യ​വ​സാ​യ സ​ഹ​ക​ര​ണ സം​ഘ​ത്തി​ന് സ​മീ​പ​ത്തെ ക​ട​വി​ൽ നി​ന്ന് ക​ണ്ടെ​ത്തി​യ​ത്.

ക​ട​വി​ൽ മൃ​ത​ദേ​ഹം ക​മി​ഴ്ന്നു​കി​ട​ക്കു​ന്ന നി​ല​യി​ൽ ക​ണ്ട​ പ്ര​ദേ​ശ​വാ​സി​ക​ൾ വി​വ​രം പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. വെ​ള​ളി​യാ​ഴ്ച രാ​ത്രി ഏ​റെ വൈ​കി​വ​രെ ജോ​ലി സം​ബ​ന്ധ​മാ​യ കാ​ര്യ​ങ്ങ​ൾ ഓ​ൺ​ലൈ​നി​ൽ ശ്യാം​കു​മാ​ർ ചെ​യ്തി​രു​ന്നു. പു​ല​ർ​ച്ചെ വീ​ട്ടു​കാ​ർ ഉ​ണ​ർ​ന്ന​പ്പോ​ഴാ​ണ് ഇ​ദ്ദേ​ഹം വീ​ട്ടി​ലി​ല്ലെ​ന്ന കാ​ര്യം അ​റി​യി​യു​ന്ന​ത്.


പോ​കാ​നി​ട​യു​ള്ള സ്ഥ​ല​ങ്ങ​ളി​ലും ബ​ന്ധു​വീ​ടു​ക​ളി​ലും അ​ന്വേ​ഷി​ച്ച ശേ​ഷം വൈ​ക്കം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. എഇഒ ​ഓ​ഫീ​സി​ൽ സീ​നി​യ​ർ സൂ​പ്ര​ണ്ടാ​യ ശ്യാം​കു​മാ​റി​ന് ര​ണ്ടു മാ​സം മു​മ്പാ​ണ് എഇഒ ​യു​ടെ ചു​മ​ത​ല കൂ​ടി ല​ഭി​ച്ച​ത്.​ ജോ​ലി​യി​ലെ സ​മ്മ​ർ​ദ്ദം ശ്യാം​കു​മാ​റി​ന് പി​രി​മു​റു​ക്ക​മു​ണ്ടാ​ക്കി​യി​രു​ന്ന​താ​യി ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചു.

ഭാ​ര്യ: ദീ​പ (കെ​എ​സ്ഇ​ബി​സീ​നി​യ​ർ സൂ​പ്ര​ണ്ട്).​ മ​ക്ക​ൾ: ജ്യോ​തി​ക, ജെ​ബി​ൻ, ജ​യ​ന്ത് ( മൂ​വ​രും​മ​റ​വ​ൻ​തു​രു​ത്ത് ടി​ജി​എം സ്കൂ​ൾ​ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ൾ). മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.