പി.​വി. അ​ൻ​വ​ർ പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ മ​ർ​ദി​ച്ച​താ​യി ആ​ക്ഷേ​പം
പി.​വി. അ​ൻ​വ​ർ  പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ  മ​ർ​ദി​ച്ച​താ​യി ആ​ക്ഷേ​പം
Monday, September 30, 2024 5:15 AM IST
മ​​​ണ്ണാ​​​ർ​​​ക്കാ​​​ട്: അ​​​ല​​​ന​​​ല്ലൂ​​​രി​​​ൽ പി.​​​വി. അ​​​ൻ​​​വ​​​ർ എം​​​എ​​​ൽ​​​എ പ​​​ങ്കെ​​​ടു​​​ത്ത യോ​​​ഗ​​​ത്തി​​​നു പി​​​ന്നാ​​​ലെ സം​​​ഘ​​​ർ​​​ഷം. മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ മ​​​ർ​​​ദി​​​ച്ച​​​താ​​​യി ആ​​​ക്ഷേ​​​പം. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ​​​യോ​​​ടെ​​​യാ​​​ണ് സം​​​ഭ​​​വം. കേ​​​ര​​​ള വ്യാ​​​പാ​​​രി വ്യ​​​വ​​​സാ​​​യി ഏ​​​കോ​​​പ​​​ന​​​സ​​​മി​​​തി അ​​​ല​​​ന​​​ല്ലൂ​​​ർ യൂ​​​ണി​​​റ്റ് ന​​​ട​​​ത്തി​​​യ അ​​​ല​​​ന​​​ല്ലൂ​​​ർ ഷോ​​​പ്പിം​​​ഗ് ഫെ​​​സ്റ്റി​​​വ​​​ൽ ബ​​​മ്പ​​​ർ ന​​​റു​​​ക്കെ​​​ടു​​​പ്പ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യാ​​​നെ​​​ത്തി​​​യ​​​താ​​​യി​​​രു​​​ന്നു അ​​​ൻ​​​വ​​​ർ.

ഉ​​​ദ്ഘാ​​​ട​​​നം​​​ക​​​ഴി​​​ഞ്ഞ് മ​​​ട​​​ങ്ങു​​​ന്ന​​​തി​​​നി​​​ടെ, ഫോ​​​ൺ ചോ​​​ർ​​​ത്തി​​​യെ​​​ന്ന പ​​​രാ​​​തി​​​യി​​​ൽ ക​​​റു​​​ക​​​ച്ചാ​​​ൽ പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്ത​​​തു സം​​​ബ​​​ന്ധി​​​ച്ച് പ്ര​​​തി​​​ക​​​ര​​​ണം​​​തേ​​​ടാ​​​ൻ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ​​​ത്തി. ഇ​​​ത് സ്ഥ​​​ല​​​ത്തു​​​ണ്ടാ​​​യി​​​രു​​​ന്ന ചി​​​ല​​​ർ ചോ​​​ദ്യം​​​ചെ​​​യ്ത‌​​​തോ​​​ടെ വാ​​​ക്കേ​​​റ്റ​​​വും ഉ​​​ന്തും ത​​​ള്ളു​​​മു​​​ണ്ടാ​​​യി.


അ​​​ൻ​​​വ​​​ർ സ്ഥ​​​ല​​​ത്തു​​​നി​​​ന്നു മ​​​ട​​​ങ്ങി യ​​​ശേ​​​ഷ​​​മാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. തു​​​ട​​​ർ​​​ന്ന് സ്ഥ​​​ല​​​ത്തു​​​ണ്ടാ​​​യി​​​രു​​​ന്ന നാ​​​ട്ടു​​​ക​​​ൽ പോ​​​ലീ​​​സും വ്യാ​​​പാ​​​രി സം​​​ഘ​​​ട​​​നാ നേ​​​താ​​​ക്ക​​​ളു​​​മെ​​​ത്തി രം​​​ഗം ശാ​​​ന്ത​​​മാ​​​ക്കി. അ​​​തി​​​ക്ര​​​മം കാ​​​ട്ടി​​​യ​​​വ​​​ർ വ്യാ​​​പാ​​​രി​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ആ​​​ളു​​​ക​​​ള​​​ല്ലെ​​​ന്ന് സം​​​ഘ​​​ട​​​നാ പ്ര​​​തി​​​നി​​​ധി​​​ക​​​ൾ വ്യ​​​ക്ത​​​മാ​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.