ചെ​റു​ധാ​ന്യ​ങ്ങ​ളു​ടെ ഉത്പാ​ദ​നം: ദൈ​വ​കൃ​പ ആ​ശ്ര​മ​ത്തി​ൽ സം​വാ​ദം
Tuesday, October 1, 2024 2:08 AM IST
കൊ​​​​ച്ചി: ആ​​​​ല​​​​പ്പു​​​​ഴ ത​​​​ത്തംപി​​​​ള്ളി​​​​യി​​​​ലെ ദൈ​​​​വ​​​​കൃ​​​​പ ആ​​​​ശ്ര​​​​മ​​​​ത്തി​​​ന്‍റെ ആ​​​​ഭി​​​​മു​​​​ഖ്യ​​​​ത്തി​​​​ല്‍ ആ​​​​രോ​​​​ഗ്യ​​​​ക​​​​ര​​​​മാ​​​​യ ജീ​​​​വി​​​​ത​​​​ത്തി​​​​ന് ആ​​​​വ​​​​ശ്യ​​​​മാ​​​​യ ചെ​​​​റു​​​​ധാ​​​​ന്യ​​​​ങ്ങ​​​​ളു​​​​ടെ (മി​​​​ല്ല​​​​റ്റ്) ഉ​​​​ത്പാ​​​​ദ​​​​ന​​​​വും ഉ​​​​പ​​​​യോ​​​​ഗ​​​​വും വ്യാ​​​​പാ​​​​ര​​​​വും പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നു താ​​​​ത്പ​​​​ര്യ​​​​മു​​​​ള്ള​​​​വ​​​​രു​​​​ടെ സം​​​​വാ​​​​ദം ന​​​​ട​​​​ത്തും.


ഒ​​​​മ്പ​​​​തി​​​​ന് ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞ് മൂ​​​​ന്നി​​​​ന് ആ​​​​ശ്ര​​​​മ​​​​ത്തി​​​​ല്‍ ന​​​​ട​​​​ക്കു​​​​ന്ന സം​​​​വാ​​​​ദ​​​ത്തി​​​ന് ആ​​​​ശ്ര​​​​മം കോ-​​​​ഓ​​​​ര്‍​ഡി​​​​നേ​​​​റ്റിം​​​​ഗ് ടീം ​​​​ചെ​​​​യ​​​​ര്‍​മാ​​​​ന്‍ പ്ര​​​​ഫ. പി.​​​​ജെ. തോ​​​​മ​​​​സ്, മി​​​​ല്ല​​​​റ്റ്‌​​​​സ് ആ​​​​ന്‍​ഡ് ഓ​​​​ര്‍​ഗാ​​​​നി​​​​ക്‌​​​​സ് ഫൗ​​​​ണ്ട​​​​ര്‍ ട്ര​​​​സ്റ്റി അ​​​​ഡ്വ. ജോ​​​​ണ്‍ ജോ​​​​സ​​​​ഫ് എ​​​​ന്നി​​​​വ​​​​ര്‍ നേ​​​​തൃ​​​​ത്വം ന​​​​ല്‍​കും. ഫോ​​​​ണ്‍: 9447806302, 9447985796.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.