അയൽവാസിയെ യുവാവ് ‌കരിങ്കല്ലിന് ഇടിച്ചുകൊന്നു
അയൽവാസിയെ യുവാവ് ‌കരിങ്കല്ലിന് ഇടിച്ചുകൊന്നു
Monday, September 30, 2024 4:56 AM IST
വാ​ഴൂ​ർ: മു​ൻ​വൈ​ര​ത്തെ തു​ട​ർ​ന്ന് ചെ​ത്തു​തൊ​ഴി​ലാ​ളി​യെ അ​യ​ൽ​വാ​സി​യാ​യ യു​വാ​വ് ക​രി​ങ്ക​ല്ലി​ന് ഇ​ടി​ച്ചു കൊ​ന്നു. ചാ​മം​പ​താ​ൽ ക​റി​യാ​പ​റ​മ്പി​ൽ ബി​ജു (57) ആ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ ചാ​മം​പ​താ​ൽ വെ​ള്ളാ​റ​പ്പ​ള്ളി വീ​ട്ടി​ൽ അ​പ്പു (23) വി​നെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം 4.30ന് ​വെ​ള്ളാ​റ​പ്പ​ള്ളി-മാ​രാം​കു​ന്ന് റോ​ഡി​ലാ​യി​രു​ന്നു സം​ഭ​വം. തെ​ങ്ങ് ചെ​ത്താ​നാ​യി സൈ​ക്കി​ളി​ൽ പോ​കു​ക​യാ​യി​രു​ന്ന ബി​ജു​വി​നെ അ​പ്പു ത​ട​ഞ്ഞു നി​ർ​ത്തി​യ ശേ​ഷം ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. നി​ല​ത്തു വീ​ണ ബി​ജു​വി​ന്‍റെ ത​ല​യ്ക്ക് ക​രി​ങ്ക​ല്ലു​കൊ​ണ്ട് ഇ​ടി​ച്ച ശേ​ഷം ഇ​വി​ടെ നി​ന്നും ഓ​ടി ര​ക്ഷ​പ്പെ​ട്ടു.


ഇ​യാ​ളെ ചാ​മം​പ​താ​ൽ ഭാ​ഗ​ത്തു നി​ന്നും പോ​ലീ​സ് പി​ടി​കൂ​ടി. ര​ക്തം വാ​ർ​ന്നു റോ​ഡി​ൽ കി​ട​ന്ന ബി​ജു സം​ഭ​വ​സ്ഥ​ല​ത്ത് ത​ന്നെ മ​രി​ച്ചു. മൃ​ത​ദേ​ഹം കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി.
ബി​ജു​വി​ന്‍റെ ഭാ​ര്യ: ത​ങ്ക​മ്മ. മ​ക്ക​ൾ: ബി​ജേ​ഷ്, അ​ഭി​ലാ​ഷ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.