കൊ​​​ച്ചി: ഫെ​​​ഫ്ക രൂ​​​പവത്ക​​​രി​​​ച്ച വ​​​നി​​​ത​​​ക​​​ള്‍​ക്കു​​വേ​​​ണ്ടി​​​യു​​​ള്ള കോ​​​ര്‍ ക​​​മ്മി​​​റ്റി​​​യു​​​ടെ പ്ര​​​വ​​​ര്‍​ത്ത​​​നം ശ​​​ക്ത​​​മാ​​​യി തു​​​ട​​​രു​​​മെ​​​ന്ന് ഫെ​​​ഫ്ക ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ബി.​​​ഉ​​​ണ്ണി​​​ക്കൃ​​​ഷ്ണ​​​ന്‍ അ​​​റി​​​യി​​​ച്ചു.

തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ സം​​​ര​​​ക്ഷ​​​ണ​​​ത്തി​​​നും ക്ഷേ​​​മ​​​പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍​ക്കും ത​​​ര്‍​ക്ക പ​​​രി​​​ഹാ​​​ര​​​ങ്ങ​​​ള്‍​ക്കും ഏ​​​തു രൂ​​​പ​​​ത്തി​​​ലു​​​മു​​​ള്ള സ​​​ബ് ക​​​മ്മി​​​റ്റി​​​ക​​​ള്‍ രൂ​​​പീ​​​ക​​​രി​​​ക്കാ​​​നും ട്രേ​​​ഡ് യൂ​​​ണി​​​യ​​​നാ​​​യ ഫെ​​​ഫ്ക​​​യ്ക്ക് അ​​​വ​​​കാ​​​ശ​​​മു​​​ണ്ട്.


അ​​​തി​​​ന് മ​​​റ്റൊ​​​രു സം​​​ഘ​​​ട​​​ന​​​യു​​​ടെ​​​യും അ​​​നു​​​മ​​​തി ആ​​​വ​​​ശ്യ​​​മി​​​ല്ലെ​​​ന്നും വ​​​ലി​​​യ പാ​​​ത​​​കം ചെ​​​യ്തു എ​​​ന്ന നി​​​ല​​​യി​​​ല്‍ കേ​​​ര​​​ള ഫി​​​ലിം ചേം​​​ബ​​​ര്‍ ഉ​​​യ​​​ര്‍​ത്തു​​​ന്ന പ്ര​​​സ്താ​​​വ​​​ന​​​ക​​​ള്‍ അ​​​പ​​​ക്വ​​​മാ​​​ണെ​​​ന്നും ബി.​​​ ഉ​​​ണ്ണി​​​ക്കൃ​​​ഷ്ണ​​​ന്‍ പ​​​ത്ര​​​ക്കു​​​റി​​​പ്പി​​​ല്‍ പ​​​റ​​​ഞ്ഞു.