ഫേ​സ്ബു​ക്ക് പോ​സ്റ്റ്: ഗ്രേ​ഡ് എ​സ്ഐ​യെ സ​സ്പെ​ൻ​ഡ് ചെ​​​യ്തു
ഫേ​സ്ബു​ക്ക് പോ​സ്റ്റ്: ഗ്രേ​ഡ് എ​സ്ഐ​യെ സ​സ്പെ​ൻ​ഡ്  ചെ​​​യ്തു
Monday, September 30, 2024 4:56 AM IST
ആ​​​ലു​​​വ: അ​​​ന്ത​​​രി​​​ച്ച സി​​​പി​​​എം ര​​​ക്ത​​​സാ​​​ക്ഷി പു​​​ഷ്പ​​​നെ അ​​​പ​​​കീ​​​ർ​​​ത്തി​​​പ്പെ​​​ടു​​​ത്തു​​​ന്ന ഫേ​​​സ്ബു​​​ക്ക് പോ​​​സ്റ്റി​​​ട്ട പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നെ സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്തു. കോ​​​ത​​​മം​​​ഗ​​​ലം സ്റ്റേ​​​ഷ​​​നി​​​ലെ ഗ്രേ​​​ഡ് എ​​​സ്ഐ കെ.​​​എ​​​സ്. ഹ​​​രി​​​പ്ര​​​സാ​​​ദി​​​നെ​​​യാ​​​ണ് സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്ത​​​ത്.

പു​​​ഷ്പ​​​ന്‍റെ മ​​​ര​​​ണ​​​ത്തി​​​ൽ സ​​​ന്തോ​​​ഷി​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​രം​​​ഭി​​​ക്കു​​​ന്ന ഹ​​​രി​​​പ്ര​​​സാ​​​ദി​​​ന്‍റെ പോ​​​സ്റ്റ് ആ​​​ണ് വി​​​വാ​​​ദ​​​മാ​​​യ​​​ത്. എ​​​റ​​​ണാ​​​കു​​​ളം റേ​​​ഞ്ച് ഡി​​​ഐ​​​ജി​​​യാ​​​ണ് ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ത്ത​​​ത്. ഹ​​​രി​​​പ്ര​​​സാ​​​ദി​​​ന് എ​​​തി​​​രേ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന് എ​​​റ​​​ണാ​​​കു​​​ളം നാ​​​ർ​​​ക്കോ​​​ട്ടി​​​ക് സെ​​​ൽ ഡെ​​​പ്യൂ​​​ട്ടി സൂ​​​പ്ര​​​ണ്ടി​​​നെ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി. ഹ​​​രി​​​പ്ര​​​സാ​​​ദി​​​ന്‍റെ ന​​​ട​​​പ​​​ടി ക​​​ടു​​​ത്ത അ​​​ച്ച​​​ട​​​ക്ക​​​ലം​​​ഘ​​​ന​​​മാ​​​ണെ​​​ന്നും പോ​​​ലീ​​​സ് സേ​​​ന​​​യു​​​ടെ അ​​​ന്ത​​​സി​​​ന് ക​​​ള​​​ങ്കം വ​​​രു​​​ത്തു​​​ന്ന​​​താ​​​ണെ​​​ന്നും വി​​​ല​​​യി​​​രു​​​ത്തി​​​യാ​​​ണ് ന​​​ട​​​പ​​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.