നവാസിനെതിരായ കേസ് നടപടികള്‍ റദ്ദാക്കി
Tuesday, October 1, 2024 2:08 AM IST
കൊച്ചി: എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസിനെതിരായ ലൈംഗിക അധിക്ഷേപ പരാതിയില്‍ കോഴിക്കോട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെ കേസ് നടപടികള്‍ ഹൈക്കോടതി റദ്ദാക്കി.
കോഴിക്കോട് വെള്ളയില്‍ പോലീസ് റജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടു പി.കെ. നവാസ് അഡ്വ. സജല്‍ ഇബ്രാഹിം മുഖേന ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്.
കോഴിക്കോട് ജുഡീഷല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെ വിചാരണ നടപടികളുമായി മുന്നോട്ടുപോകാന്‍ താത്പര്യമില്ലെന്നും നവാസുമായി ഒത്തുതീര്‍പ്പിലെത്തിയെന്നും പരാതിക്കാരിയ ുടെ സത്യവാങ്മൂലം ഫയലില്‍ സ്വീകരിച്ചാണു ഉത്തരവ്.