ആഗോള സിനഡ്: മെത്രാൻമാർ വത്തിക്കാനിൽ
Tuesday, October 1, 2024 4:15 AM IST
കൊച്ചി: ആഗോള കത്തോലിക്കാസഭയുടെ മെത്രാൻ സിനഡിൽ പങ്കെടുക്കാൻ സീറോമലബാർ സഭയിലെ മെത്രാന്മാർ വത്തിക്കാനിലെത്തി.
മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ, നോമിനേറ്റഡ് അംഗമായി കർദിനാൾ മാർ ജോർജ് ആലഞ്ചേരി, സീറോമലബാർ മെത്രാൻ സിനഡ് തെരഞ്ഞെടുത്ത പ്രതിനിധികളായ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്, ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി എന്നിവരാണ് സിനഡിൽ പങ്കെടുക്കുന്നത്.
16-ാമത് മെത്രാൻ സിനഡിലെ ജനറൽ അസംബ്ലിയുടെ രണ്ടാമത്തെ സമ്മേളനം വത്തിക്കാനിൽ ഇന്നലെ ആരംഭിച്ചു. ഫ്രാൻസിസ് മാർപാപ്പയുടെ അധ്യക്ഷതയിൽ ഈമാസം 27 വരെയാണു സമ്മേളനം. ‘സിനഡാലിറ്റി‘ എന്ന വിഷയത്തിലുള്ള ചർച്ചകളുടെ ഒന്നാമത് സമ്മേളനം കഴിഞ്ഞവർഷം ഒക്ടോബറിൽ നടന്നിരുന്നു.