അര്‍ജുന്‍റെ അമ്മയെ കാണാന്‍ വരും: ഈശ്വര്‍ മല്‍പെ
അര്‍ജുന്‍റെ അമ്മയെ കാണാന്‍  വരും: ഈശ്വര്‍ മല്‍പെ
Thursday, September 26, 2024 1:50 AM IST
കോ​ട്ട​യം: ഷി​രൂ​രി​ലെ ഗം​ഗാ​വ​ലി പു​ഴ​യി​ല്‍ വീ​ണ ലോ​റി​ക്കൊ​പ്പം ഡ്രൈ​വ​ർ അ​ര്‍ജു​ന്‍റെ ശ​രീ​ര​ഭാ​ഗ​ങ്ങ​ള്‍ വീ​ണ്ടെ​ടു​ക്കാ​നാ​യ​തി​ല്‍ ആ​ശ്വാ​സ​മു​ണ്ടെ​ന്ന് മു​ന്‍പ് ദി​വ​സ​ങ്ങ​ളോ​ളം തെ​ര​ച്ചി​ല്‍ ന​ട​ത്തി​യ ഈ​ശ്വ​ര്‍ മല്‍പെ ദീ​പി​ക​യോ​ടു പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ തെ​ര​ച്ചി​ലി​ല്‍ ലോ​റി​യു​ടെ ര​ണ്ടു ട​യ​റു​ക​ളും ദി​ശ​യും ഏ​റെ​ക്കു​റെ ക​ണ്ടെ​ത്തി​യി​രു​ന്നു.

ലോ​റി ക​ണ്ടെ​ത്തും എ​ന്നു​റ​പ്പാ​യ വേ​ള​യി​ലാ​ണ് തെ​ര​ച്ചി​ലി​ല്‍നി​ന്നു ത​ന്നെ​യും സം​ഘ​ത്തെ​യും ഒ​ഴി​വാ​ക്കി​യ​ത്. അ​ധി​കൃ​ത​രി​ല്‍നി​ന്ന് ഇ​ത്ത​ര​മൊ​രു പ്ര​തി​ക​ര​ണ​മു​ണ്ടാ​യ​തി​ല്‍ യാ​തൊ​രു പ​രി​ഭ​വ​വു​മി​ല്ല. അ​ര്‍ജു​ന്‍റെ മൃ​ത​ദേ​ഹ​മെ​ങ്കി​ലും ല​ഭി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​മ്മ ആ​ഗ്ര​ഹം പ​റ​ഞ്ഞി​രു​ന്നു.

അ​തു സം​ഭ​വി​ച്ചു. അ​മ്മ​യു​ടെ​യും ബ​ന്ധു​ക്ക​ളു​ടെ​യും വേ​ദ​ന​യി​ല്‍ വി​ഷ​മ​മു​ണ്ട്. അ​ര്‍ജു​നെ ജീ​വ​നോ​ടെ തി​രി​ച്ചു​കൊ​ടു​ക്കാ​നാ​കാ​ത്ത​തി​ല്‍ അ​തി​യാ​യ ദു​ഃഖ​മു​ണ്ട്. അ​മ്മ​യെ കാ​ണാ​ന്‍ വീ​ണ്ടും സു​ഹൃ​ത്തു​ക്ക​ള്‍ക്കൊ​പ്പം കോ​ഴി​ക്കോ​ട്ട് അ​ര്‍ജു​ന്‍റെ വീ​ട്ടി​ലേ​ക്കു വ​രും.


ഒ​രി​ക്ക​ല്‍പോ​ലും പ​ണ​വും പ്ര​ശ​സ്തി​യും പ്ര​തീ​ക്ഷി​ച്ച​ല്ല അ​ര്‍ജു​നെ തെ​ര​യാ​ന്‍ പു​ഴ​യി​ലെ കു​ത്തൊ​ഴു​ക്കി​ല്‍ മു​ങ്ങി​ത്ത​പ്പി​യ​ത്. ഒ​രാ​ളും ആ​വ​ശ്യ​പ്പെ​ടാ​തെ ജീ​വ​ന്‍ പ​ണ​യ​പ്പെ​ടു​ത്തി കു​ത്തൊ​ഴുക്കും പ്ര​ള​യ​വും വ​ക​വ​യ്ക്കാ​തെ പ​ല ത​വ​ണ മു​ങ്ങി​ത്തി​ര​ഞ്ഞു. ലോ​റി​യി​ലെ ജാ​ക്കി​യും വ​ട​വും മ​റ്റും ഏ​റെ ശ്ര​മ​ക​ര​മാ​യി ക​ണ്ടെ​ത്തു​ക​യും ചെ​യ്തി​രു​ന്നു.

ഷി​രൂ​രി​ല്‍ തു​ട​ര്‍ തെ​ര​ച്ചി​ലി​നു വി​ളി​ച്ചാ​ല്‍ പോ​കാ​ന്‍ ഇ​പ്പോ​ഴും സ​ന്ന​ദ്ധ​നാ​ണ്. 71 ദി​വ​സ​ങ്ങ​ള്‍ക്കു​ശേ​ഷം ലോ​റി ക​ണ്ടെ​ടു​ക്കാ​നാ​യ​തി​ല്‍ ആ​ശ്വാ​സ​മു​ണ്ട്.. ഇ​നി​യും ര​ണ്ടു മൃ​ത​ദേ​ഹ​ങ്ങ​ള്‍കൂ​ടി അ​വി​ടെ ക​ണ്ടെ​ത്താ​നു​ണ്ട്. ഔ​ദ്യോ​ഗി​ക സം​ഘ​ത്തി​ന്‍റെ തെ​ര​ച്ചി​ല്‍ തു​ട​ര​ണ​മെ​ന്നാ​ണ് അ​ഭ്യ​ര്‍ഥ​ന​യെ​ന്നും ഈ​ശ്വ​ര്‍ മാ​ല്‍പെ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.