ചാത്തന്‍സേവയുടെ മറവില്‍ പീഡനം; ജോത്സ്യന്‍ അറസ്റ്റില്‍
ചാത്തന്‍സേവയുടെ മറവില്‍ പീഡനം; ജോത്സ്യന്‍ അറസ്റ്റില്‍
Thursday, September 26, 2024 1:18 AM IST
കൊ​​ച്ചി: കൊ​​ച്ചി​​യി​​ല്‍ ചാ​​ത്ത​​ന്‍സേ​​വ​​യു​​ടെ മ​​റ​​വി​​ല്‍ വീ​​ട്ട​​മ്മ​​യെ പീ​​ഡി​​പ്പി​​ച്ച ജോ​​ത്സ്യ​​ന്‍ അ​​റ​​സ്റ്റി​​ല്‍. തൃ​​ശൂ​​ര്‍ സ്വ​​ദേ​​ശി​​നി​​യാ​​യ വീ​​ട്ട​​മ്മ​​യു​​ടെ പ​​രാ​​തി​​യി​​ല്‍ തൃ​​ശൂ​​ര്‍ അ​​വ​​ണി​​ശേ​​രി സ്വ​​ദേ​​ശി പ്ര​​ഭാ​​ത് ഭാ​​സ്‌​​ക​​ര​​ന്‍ (44) ആ​​ണ് അ​​റ​​സ്റ്റി​​ലാ​​യ​​ത്.

പൂ​​ജ​​ക​​ളു​​ടെ​​യും അ​​ത്ഭു​​ത​​സി​​ദ്ധി​​ക​​ളു​​ടെ​​യും വി​​വ​​ര​​ങ്ങ​​ള്‍ കാ​​ണി​​ച്ച് പ്ര​​ഭാ​​ത് സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ല്‍ പ​​ര​​സ്യം ന​​ല്‍കി​​യി​​രു​​ന്നു. ഇ​​തു​​വ​​ഴി​​യാ​​ണ് പ​​രാ​​തി​​ക്കാ​​രി​​യാ​​യ വീ​​ട്ട​​മ്മ പ്ര​​ഭാ​​തി​​ന്‍റെ തൃ​​ശൂ​​ര്‍ അ​​ഷ്‌​​ട​​മി​​ച്ചി​​റ​​യി​​ലു​​ള്ള കേ​​ന്ദ്ര​​ത്തി​​ലെ​​ത്തി​​യ​​ത്. പ​​രാ​​തി​​ക്കാ​​രി​​യെ പൂ​​ജ​​യു​​ടെ മ​​റ​​വി​​ല്‍ പ്ര​​ഭാ​​ത് ലൈം​​ഗി​​ക​​മാ​​യി പീ​​ഡി​​പ്പി​​ക്കു​​ക​​യാ​​യി​​രു​​ന്നു.


ന​​ട​​ന്ന സം​​ഭ​​വ​​ങ്ങ​​ള്‍ പു​​റ​​ത്തു​​പ​​റ​​ഞ്ഞാ​​ല്‍ പൂ​​ജ​​യു​​ടെ ഫ​​ല​​സി​​ദ്ധി ന​​ഷ്‌​​ട​​പ്പെ​​ടു​​മെ​​ന്ന് പ​​റ​​ഞ്ഞു വി​​ശ്വ​​സി​​പ്പി​​ക്കു​​ക​​യും ചെ​​യ്തു. മാ​​ന​​സി​​ക​​മാ​​യി ത​​ള​​ര്‍ന്ന വീ​​ട്ട​​മ്മ പ​​രാ​​തി​​യു​​മാ​​യി കൊ​​ച്ചി സി​​റ്റി പോ​​ലീ​​സ് ക​​മ്മീ​​ഷ​​ണ​​റെ സ​​മീ​​പി​​ക്കു​​ക​​യാ​​യി​​ര​​ന്നു. ഇ​​ന്ന​​ലെ അ​​ഷ്‌​​ട​​മി​​ച്ചി​​റ​​യി​​ല്‍നി​​ന്നാ​​ണു പോ​​ലീ​​സ് ഇ​​യാ​​ളെ അ​​റ​​സ്റ്റ് ചെ​​യ്ത​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.