സി​ബി​എ​സ്ഇ ക​ലോ​ത്സ​വം മൂ​വാ​റ്റു​പു​ഴ​യി​ൽ
സി​ബി​എ​സ്ഇ  ക​ലോ​ത്സ​വം  മൂ​വാ​റ്റു​പു​ഴ​യി​ൽ
Friday, September 27, 2024 2:07 AM IST
മൂ​​​വാ​​​റ്റു​​​പു​​​ഴ: സിബി​എ​​​സ്ഇ സെ​​​ൻ​​​ട്ര​​​ൽ കേ​​​ര​​​ള സ​​​ഹോ​​​ദ​​​യ സ്കൂ​​​ൾ ക​​​ലോ​​​ത്സ​​​വം ‘സ​​​ർ​​​ഗ​​​ധ്വ​​​നി 2024’ മൂ​​​വാ​​​റ്റു​​​പു​​​ഴ നി​​​ർ​​​മ​​​ല പ​​​ബ്ലി​​​ക് സ്കൂ​​​ളി​​​ൽ ന​​​ട​​​ക്കു​​​മെ​​​ന്ന് സം​​​ഘാ​​​ട​​​ക സ​​​മി​​​തി ജ​​​ന​​​റ​​​ൽ ക​​​ണ്‍​വീ​​​ന​​​ർ ഫാ. ​​​പോ​​​ൾ ചൂ​​​ര​​​ത്തൊ​​​ട്ടി, സ​​​ഹോ​​​ദ​​​യ വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​ൻ ഫാ. ​​​ജോ​​​ണ്‍​സ​​​ണ്‍ പാ​​​ല​​​പ്പ​​​ള്ളി എ​​​ന്നി​​​വ​​​ർ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു.

മൂ​​​ന്നു​​​ദി​​വ​​സം നീ​​​ണ്ടു​​​നി​​​ൽ​​​ക്കു​​​ന്ന ക​​​ലോ​​​ത്സ​​​വ​​​ത്തി​​​ൽ എ​​​റ​​​ണാ​​​കു​​​ളം, തൃ​​​ശൂ​​​ർ, ഇ​​​ടു​​​ക്കി ജി​​​ല്ല​​​ക​​​ളി​​​ലെ 92 സ്കൂ​​​ളു​​​ക​​​ളി​​​ൽ​​നി​​​ന്നാ​​​യി നാ​​​ലാ​​​യി​​​ര​​​ത്തോ​​​ളം പ്ര​​​തി​​​ഭ​​​ക​​​ൾ മാ​​​റ്റു​​​ര​​​യ്‌​​​ക്കും.

നാ​​​ളെ ര​​​ച​​​നാ​​മ​​​ത്സ​​​ര​​​ങ്ങ​​​ളും മൂ​​​ന്നി​​​ന് ബാ​​​ൻ​​​ഡ് ഡി​​​സ്പ്ലേ മ​​​ത്സ​​​ര​​​വും ഏ​​​ഴു മു​​​ത​​​ൽ ഒ​​​ന്പ​​​ത് വ​​​രെ മ​​​റ്റു മ​​​ത്സ​​​ര​​​ങ്ങ​​​ളും ന​​​ട​​​ക്കും. നാ​​​ലു വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​യി 15 വേ​​​ദി​​​ക​​​ളി​​​ൽ 140 ഇ​​​ന​​​ങ്ങ​​​ളി​​​ലാ​​​ണു മ​​​ത്സ​​​രം .


വി​​​ജ​​​യി​​​ക​​​ൾ​​​ക്ക് പാ​​​ല​​​ക്കാ​​​ട് ന​​​ട​​​ക്കു​​​ന്ന സം​​​സ്ഥാ​​​ന സി​​​ബി​​​എ​​​സ്ഇ ക​​​ലോ​​​ത്സ​​​വ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ അ​​​ർ​​​ഹ​​​ത ല​​​ഭി​​​ക്കും. നാ​​​ലി​​​ന് രാ​​​വി​​​ലെ 11ന് ​​​നി​​​ർ​​​മ​​​ല പ​​​ബ്ലി​​​ക് സ്കൂ​​​ളി​​​ൽ കോ​​​ത​​​മം​​​ഗ​​​ലം ബി​​ഷ​​പ് മാ​​​ർ ജോ​​​ർ​​​ജ് മ​​​ഠ​​​ത്തി​​​ക്ക​​​ണ്ട​​​ത്തി​​​ൽ ക​​​ലോ​​​ത്സ​​​വ​​​ത്തി​​​ന്‍റെ ഔ​​​പ​​​ചാ​​​രി​​​ക ഉ​​​ദ്ഘാ​​​ട​​​നം നി​​​ർ​​​വ​​​ഹി​​​ക്കും.

ഒ​​​ന്പ​​​തി​​​ന് വൈ​​​കു​​​ന്നേ​​​രം 4.45ന് ​​​ന​​​ട​​​ക്കു​​​ന്ന സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​നം കോ​​​ത​​​മം​​​ഗ​​​ലം രൂ​​​പ​​​ത വി​​​കാ​​​രി ജ​​​ന​​​റാ​​​ൾ മോ​​​ണ്‍. ഡോ. ​​​പ​​​യ​​​സ് മ​​​ലേ​​​ക്ക​​​ണ്ട​​​ത്തി​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.