കൊ​ച്ചി​യി​ൽ ഇന്ന് ഐ​ക്യ​ദാ​ർ​ഢ്യ​ സ​മ്മേ​ള​നം
Friday, September 27, 2024 2:07 AM IST
കൊ​​​ച്ചി: മു​​​ന​​​മ്പം-ചെ​​​റാ​​​യി മേ​​​ഖ​​​ല​​​യി​​​ൽ വ​​​ഖ​​​ഫ് ഭൂ​​​മി എ​​​ന്ന പേ​​​രി​​​ൽ ഭൂ​​​മി ന​​ഷ്‌​​ട​​മാ​​​കു​​​ന്ന​​​തി​​​ന്‍റെ ആ​​​ശ‍​ങ്ക​​​യി​​​ൽ​ ക​​​ഴി​​​യു​​​ന്ന​​​വ​​​ർ​​​ക്ക് ഐ​​​ക്യ​​​ദാ​​​ർ​​​ഢ്യ​​​വു​​​മാ​​​യി ഇ​​​ന്ന് കൊ​​​ച്ചി​​​യി​​​ൽ സ​​​മ്മേ​​​ള​​​നം.

വൈ​​​കു​​​ന്നേ​​​രം 4.30 ന് ​​​എ​​​റ​​​ണാ​​​കു​​​ളം ഹൈ​​​ക്കോ​​​ട​​​തി ജം​​​ഗ്ഷ​​​നി​​​ലാ​​​ണ് ഐ​​​ക്യ​​​ദാ​​​ർ​​​ഢ്യ​​​സ​​​മ്മേ​​​ള​​​നം. കെ​​​ആ​​​ർ​​​എ​​​ൽ​​​സി​​​സി​​യു​​​ടെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ കേ​​​ര​​​ള ലാ​​​റ്റി​​​ൻ കാ​​​ത്ത​​​ലി​​​ക് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ സം​​​സ്ഥാ​​​ന സ​​​മി​​​തി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ കോ​​​ട്ട​​​പ്പു​​​റം രൂ​​​പ​​​ത​​​യു​​​ടെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ ഭൂ​​​സം​​​ര​​​ക്ഷ​​​ണ​​​സ​​​മി​​​തി അം​​​ഗ​​​ങ്ങ​​​ളെ​ പ​​​ങ്കെ​​​ടു​​​പ്പി​​​ച്ചു ന​​​ട​​​ത്തു​​​ന്ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ രാ​​​ഷ്‌​​ട്രീ​​​യ-സാ​​​മു​​​ദാ​​​യി​​​ക പ്ര​​​തി​​​നി​​​ധി​​​ക​​​ൾ പ​​​ങ്കെ​​​ടു​​​ക്കും.


വ​​​ഖ​​​ഫ് ബോ​​​ർ​​​ഡ് അ​​​ധി​​​കാ​​​രി​​​ക​​​ൾ മു​​​ന​​​ന്പ​​​ത്തെ ഭൂ​​​മി​​​യു​​​ടെ പേ​​​രി​​​ലു​​​ള്ള തെ​​​റ്റാ​​​യ അ​​​വ​​​കാ​​​ശ​​​വാ​​​ദ​​​ത്തി​​​ൽ​​നി​​​ന്നു പി​​​ന്മാ​​​റ​​​ണ​​മെ​​​ന്ന് അ​​​ഭ്യ​​​ർ​​​ഥി​​​ച്ചും ദു​​​രി​​​ത​​​ത്തി​​​ലാ​​​യി​​​രി​​​ക്കു​​​ന്ന ഭൂ​​​വു​​​ട​​​മ​​​ക​​​ൾ​​​ക്ക് ഐ​​​ക്യ​​​ദാ​​​ർ​​​ഢ്യ​​​മ​​​റി​​​യി​​​ച്ചു​​​മാ​​​ണ് സ​​​മ്മേ​​​ള​​​നം സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​തെ​​​ന്ന് ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.