മെ​​​മ്മ​​​റി കാ​​​ര്‍​ഡ് അ​​​ന​​​ധി​​​കൃ​​​ത​​മാ​​​യി പ​​​രി​​​ശോ​​​ധി​​​ച്ച സം​​​ഭ​​​വം: ഹ​​​ര്‍​ജി വി​​​ധി പ​​​റ​​​യാ​​​ന്‍ മാ​​​റ്റി
മെ​​​മ്മ​​​റി കാ​​​ര്‍​ഡ്   അ​​​ന​​​ധി​​​കൃ​​​ത​​മാ​​​യി പ​​​രി​​​ശോ​​​ധി​​​ച്ച സം​​​ഭ​​​വം: ഹ​​​ര്‍​ജി വി​​​ധി പ​​​റ​​​യാ​​​ന്‍ മാ​​​റ്റി
Thursday, September 26, 2024 1:18 AM IST
കൊ​​​ച്ചി: ന​​​ടി​​​യെ ആ​​​ക്ര​​​മി​​​ച്ച കേ​​​സി​​​ലെ മെ​​മ്മ​​​റി കാ​​​ര്‍​ഡ് അ​​​ന​​​ധി​​​കൃ​​​ത​​മാ​​​യി പ​​​രി​​​ശോ​​​ധി​​​ച്ച​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു പോ​​​ലീ​​​സ് അ​​​ന്വേ​​​ഷ​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന ഹ​​ർ​​​ജി ഹൈ​​​ക്കോ​​​ട​​​തി വി​​​ധി പ​​​റ​​​യാ​​​ന്‍ മാ​​​റ്റി.

ആ​​​രോ​​​പ​​​ണം അ​​​ന്വേ​​​ഷി​​​ച്ച പ്രി​​​ന്‍​സി​​​പ്പ​​​ല്‍ സെ​​​ഷ​​​ന്‍​സ് ജ​​​ഡ്ജി​​​യു​​​ടെ റി​​​പ്പോ​​​ര്‍​ട്ട് റ​​​ദ്ദാ​​​ക്ക​​​ണ​​​മെ​​​ന്നും കോ​​​ട​​​തി​​യു​​ടെ മേ​​​ല്‍​നോ​​​ട്ട​​​ത്തി​​​ല്‍ പോ​​​ലീ​​​സ് അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന് ഉ​​​ത്ത​​​ര​​​വി​​​ട​​​ണ​​​മെ​​​ന്നും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ഇ​​​ര​​​യാ​​​യ ന​​​ടി ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യാ​​​ണ് വാ​​​ദം പൂ​​​ര്‍​ത്തി​​​യാ​​​ക്കി ജ​​​സ്റ്റീ​​​സ് സി.​​​എ​​​സ്. ഡ​​​യ​​​സ് വി​​​ധി പ​​​റ​​​യാ​​​ന്‍ മാ​​​റ്റി​​​യ​​​ത്.


അ​​​ന്വേ​​​ഷ​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു നേ​​​ര​​​ത്തേ ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ല്‍ ജി​​​ല്ലാ സെ​​​ഷ​​​ന്‍​സ് ജ​​​ഡ്ജി അ​​​ന്വേ​​​ഷി​​​ക്കാ​​​ന്‍ ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ട്ടി​​​രു​​​ന്നു. തു​​​ട​​​ര്‍​ന്ന് ജി​​​ല്ലാ പ്രി​​​ന്‍​സി​​​പ്പ​​​ല്‍ സെ​​​ഷ​​​ന്‍​സ് ജ​​​ഡ്ജി ഹ​​​ണി എം. ​​​വ​​​ര്‍​ഗീ​​​സ് പ​​​രി​​​ശോ​​​ധി​​​ച്ച് റി​​​പ്പോ​​​ര്‍​ട്ട് ന​​​ല്‍​കി. ഈ ​​​റി​​​പ്പോ​​​ര്‍​ട്ട് പ്ര​​​തി​​​ഭാ​​​ഗ​​​ത്തി​​​നു സ​​​ഹാ​​​യ​​​ക​​​​മാ​​​കു​​​ന്ന​​​താ​​​ണെ​​​ന്നും റി​​​പ്പോ​​​ര്‍​ട്ട് റ​​​ദ്ദാ​​​ക്ക​​​ണ​​​മെ​​​ന്നും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു ന​​​ടി വീ​​​ണ്ടും കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.