എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ചയില്‍ അന്വേഷണം: വലിയ തമാശയെന്ന് പി.വി. അന്‍വര്‍
എഡിജിപി-ആര്‍എസ്എസ്  കൂടിക്കാഴ്ചയില്‍ അന്വേഷണം:  വലിയ തമാശയെന്ന് പി.വി. അന്‍വര്‍
Thursday, September 26, 2024 1:18 AM IST
എ​​ട​​ക്ക​​ര: ആ​​ര്‍എ​​സ്എ​​സ് നേ​​താ​​ക്ക​​ളു​​മാ​​യി എ​​ഡി​​ജി​​പി എം.​​ആ​​ര്‍. അ​​ജി​​ത് കു​​മാ​​ര്‍ കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്തി​​യ​​തി​​ല്‍ അ​​ന്വേ​​ഷ​​ണം പ്ര​​ഖ്യാ​​പി​​ച്ച സ​​ര്‍ക്കാ​​ര്‍ ന​​ട​​പ​​ടി 2024ലെ ​​ഏ​​റ്റ​​വും വ​​ലി​​യ ത​​മാ​​ശ​​യെ​​ന്ന് പി.​​വി. അ​​ന്‍വ​​ര്‍ എം​​എ​​ല്‍എ.

മ​​ല​​പ്പു​​റം ജി​​ല്ല​​യി​​ലെ ചു​​ങ്ക​​ത്ത​​റ​​യി​​ല്‍ മാ​​ധ്യ​​മപ്ര​​വ​​ര്‍ത്ത​​ക​​രു​​മാ​​യി സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു. എ​​ഡി​​ജി​​പി​​യെ പി​​രി​​ച്ചു​​വി​​ട​​ണ​​മെ​​ന്നും അ​​ദ്ദേ​​ഹം ആ​​വ​​ശ്യ​​പ്പെ​​ട്ടു. വി​​ഷ​​യം മു​​ഖ്യ​​മ​​ന്ത്രി​​ക്ക് ബോ​​ധ്യ​​പ്പെ​​ടാ​​ത്ത​​ത് എ​​ന്താ​​ണെ​​ന്ന ചോ​​ദ്യ​​ത്തി​​ന്, ചി​​ല കാ​​ര്യ​​ങ്ങ​​ള്‍ ബോ​​ധ്യ​​പ്പെ​​ടാ​​ന്‍ സ​​മ​​യ​​മെ​​ടു​​ക്കു​​മെ​​ന്നാ​​യി​​രു​​ന്നു എം​​എ​​ല്‍എ​​യു​​ടെ പ്ര​​തി​​ക​​ര​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.