റബറുത്പാദകരാജ്യങ്ങളിലെ രോഗപ്രതിരോധ വിദഗ്ധരുടെ സമ്മേളനം
റബറുത്പാദകരാജ്യങ്ങളിലെ രോഗപ്രതിരോധ വിദഗ്ധരുടെ സമ്മേളനം
Thursday, September 26, 2024 1:18 AM IST
കോ​ട്ട​യം: റ​ബ​റു​ത്പാ​ദ​ക​രാ​ജ്യ​ങ്ങ​ളി​ലെ രോ​ഗ​പ്ര​തി​രോ​ധ വി​ദ​ഗ്ധ​രു​ടെ അ​ഞ്ചാ​മ​ത് സാ​ങ്കേ​തി​ക സ​മ്മേ​ള​നം കോ​ട്ട​യം പു​തു​പ്പ​ള്ളി​യി​ലെ ഇ​ന്ത്യ​ന്‍ റ​ബ​ര്‍ഗ​വേ​ഷ​ണ​കേ​ന്ദ്ര​ത്തി​ല്‍ റ​ബ​ര്‍ബോ​ര്‍ഡ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ എം. ​വ​സ​ന്ത​ഗേ​ശ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

റ​ബ​റു​ത്പാ​ദ​ക​രാ​ജ്യ​ങ്ങ​ളു​ടെ സം​ഘ​ട​ന​യാ​യ അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് നാ​ച്ചു​റ​ല്‍ റ​ബ​ര്‍ പ്രൊ​ഡ്യൂ​സിം​ഗ് ക​ണ്‍ട്രീ​സും (എ​എ​ന്‍ആ​ര്‍പി​സി) ഇ​ന്റ​ര്‍നാ​ഷ​ണ​ല്‍ റ​ബ​ര്‍ റി​സ​ര്‍ച്ച് ആ​ന്‍ഡ് ഡെ​വ​ല​പ്‌​മെ​ന്‍റ് ബോ​ര്‍ഡും (ഐ​ആ​ര്‍ആ​ര്‍ഡി​ബി) സം​യു​ക്ത​മാ​യാ​ണ് 24 മു​ത​ല്‍ 26 വ​രെ ന​ട​ക്കു​ന്ന സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.


മ​ലേ​ഷ്യ, ഇ​ന്‍ഡോ​നേ​ഷ്യ, താ​യ്‌​ലാ​ന്‍ഡ്, മ്യാ​ന്മാ​ര്‍, ശ്രീ​ല​ങ്ക, ക​മ്പോ​ഡി​യ, ഫി​ലി​പ്പൈ​ന്‍സ്, ഇ​ന്ത്യ, പാ​പു​വാ ന്യൂ ​ഗി​നി​യ, വി​യ​റ്റ്‌​നാം എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലെ ശാ​സ്ത്ര​ജ്ഞ​ന്മാ​ര്‍ സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.

യോ​ഗ​ത്തി​ല്‍ ഡോ. ​എം.​ഡി. ജെ​സി , ഡോ. ​ഷാ​ജി ഫി​ലി​പ്പ്, ഡോ. ​ല​ക്ഷ്മി എ​സ്. നാ​യ​ര്‍, ഡോ. ​കു​രു​വി​ള ജേ​ക്ക​ബ്, ഡോ. ​ട്രൈ ര​പ​ണി ഫെ​ബ്ബി​യാ​ന്‍റി, ലാം ​സൂ​ണ്‍ ജി​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.