കോടതി കനിഞ്ഞു; പു​തുജീ​വി​ത​വു​മാ​യി സ്‌​ക​റി​യ​ നാ​ട്ടി​ലേ​ക്കു മ​ട​ങ്ങി
കോടതി കനിഞ്ഞു; പു​തുജീ​വി​ത​വു​മാ​യി സ്‌​ക​റി​യ​ നാ​ട്ടി​ലേ​ക്കു മ​ട​ങ്ങി
Friday, September 27, 2024 2:07 AM IST
കൊ​​​ച്ചി: കോ​​​ട​​​തി​​​യു​​​ടെ ക​​​നി​​​വി​​​ല്‍ പു​​​തു​​ജീ​​​വി​​​ത​​​വു​​​മാ​​​യി കാ​​​സ​​​ര്‍​ഗോ​​ഡ് സ്വ​​​ദേ​​​ശി​ സ്‌​​​ക​​​റി​​​യ (51) നാ​​​ട്ടി​​​ലേ​​​ക്കു മ​​​ട​​​ങ്ങി. ഗു​​​രു​​​ത​​​ര​​​മാ​​​യ ക​​​ര​​​ള്‍ രോ​​​ഗ​​​ത്തെ​​ത്തു​​​ട​​​ര്‍​ന്നാ​​​ണു സ്‌​​​ക​​​റി​​​യ എ​​റ​​ണാ​​കു​​ളം ലി​​​സി ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ എ​​​ത്തി​​​യ​​​ത്.

അ​​​നു​​​യോ​​​ജ്യ​​​മാ​​​യ അ​​​വ​​​യ​​​വ​​ദാ​​​താ​​​വി​​​നെ ക​​​ണ്ടെ​​​ത്താ​​​നാ​​​കാ​​​തെ വ​​​ന്ന​​​പ്പോ​​​ള്‍ പ്ല​​​സ് വ​​​ണ്‍ വി​​​ദ്യാ​​​ര്‍​ഥി​​​യാ​​​യ മ​​​ക​​​ന്‍ എ​​​ഡി​​​സ​​​ണ്‍ ക​​​ര​​​ള്‍ പ​​​കു​​​ത്തു ന​​​ല്‍കാ​​​ന്‍ ത​​​യാ​​റാ​​യി. എ​​​ന്നാ​​​ല്‍ പ്രാ​​​യ​​​പൂ​​​ര്‍​ത്തി​​​യാ​​​കാ​​​ത്ത​​യാ​​​ള്‍​ക്ക് അ​​​വ​​​യ​​​വം ദാ​​​നം ചെ​​​യ്യാ​​​ന്‍ നി​​​യ​​​മ​​ത​​​ട​​​സ​​​മു​​​ള്ള​​​തി​​​നാ​​​ല്‍ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍നി​​​ന്ന് പ്ര​​​ത്യേ​​​ക അ​​​നു​​​മ​​​തി നേ​​​ടി​​​യാ​​​ണു ക​​​ര​​​ള്‍ ന​​​ല്‍​കി​​​യ​​​ത്.

ഡോ. ​​​ബി.​​ വേ​​​ണു​​​ഗോ​​​പാ​​​ല്‍, ​ഡോ. ​​ഷാ​​​ജി പൊ​​​ന്ന​​​മ്പ​​​ത്ത​​​യി​​​ല്‍, ഡോ. ​​​കെ.​​ പ്ര​​​മി​​​ല്‍, ​ഡോ.​​​ രാ​​​ഹു​​​ല്‍ ഡി. ​​​കു​​​ഞ്ഞ്, ഡോ.​​​ രാ​​​ജീ​​​വ് ക​​​ടു​​​ങ്ങ​​​പു​​​രം, ഡോ.​​​ കെ. ആ​​​ര്‍.​​ വി​​​ഷ്ണു​​ദാ​​​സ്, ഡോ. ​​​വി. ദീ​​​പ​​​ക്, ​ഡോ. ​​ലി​​​ജേ​​​ഷ് കു​​​മാ​​​ര്‍, ഡോ.​​​ എ.കെ. ​​വി​​​ഷ്ണു, ഡോ. ​​​ജോ​​​ഷി രാ​​​ജീ​​​വ് ശ്രീ​​​നി​​​വാ​​​സ്, ഡോ. ഗ​​​ജേ​​​ന്ദ്ര ദ​​​ണ്ഡോ​​​ടി​​​യ, ഡോ. ​​​എ​​​ന്‍. ജോ​​​ഷ്വ, ഡോ. ​​​അ​​​ഫ്‌​​​സ​​​ല്‍ അ​​​ഹ​​​മ്മ​​​ദ് എ​​​ന്നി​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​ണു വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി ശ​​​സ്ത്ര​​​ക്രി​​​യ ന​​ട​​ത്തി​​യ​​ത്.


ശ​​സ്ത്ര​​​ക്രി​​​യ​​യ്​​​ക്കു​​​ശേ​​​ഷം എ​​​ഡി​​​സ​​​ണ്‍ ഒ​​​രാ​​​ഴ്ച​​​യോ​​​ടെ പ​​​രി​​​പൂ​​​ര്‍​ണ സൗ​​​ഖ്യം പ്രാ​​​പി​​​ക്കു​​​ക​​​യും ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍നി​​​ന്ന് ഡി​​​സ്ചാ​​​ര്‍​ജാ​​​കു​​​ക​​​യും ചെ​​​യ്തു. പൂ​​​ര്‍​ണ ആ​​​രോ​​​ഗ്യം വീ​​​ണ്ടെ​​​ടു​​​ത്ത് സ്വ​​​ദേ​​​ശ​​​ത്തേ​​​ക്കു മ​​​ട​​​ങ്ങു​​​ന്ന അ​​​ച്ഛ​​​നും മ​​​ക​​​നും ലി​​​സി ആ​​​ശു​​​പ​​​ത്രി ഡ​​​യ​​​റ​​​ക്‌ടര്‍ ഫാ. ​​​പോ​​​ള്‍ ക​​​രേ​​​ട​​​ന്‍, ജോ​​​യി​​​ന്‍റ് ഡ​​​യ​​​റ​​​‌ക്‌ടര്‍​മാ​​​രാ​​​യ ഫാ.​​​ റോ​​​ജ​​​ന്‍ ന​​​ങ്ങേ​​​ലി​​​മാ​​​ലി​​​ല്‍, ഫാ. ​​​റെ​​​ജു ക​​​ണ്ണ​​​മ്പു​​​ഴ, അ​​​സി​​​സ്റ്റ​​​ന്‍റ് ഡ​​​യ​​​റ​​​ക്‌ടര്‍​മാ​​​രാ​​​യ ഫാ.​​​ ഡേ​​​വി​​​സ് പ​​​ട​​​ന്ന​​​ക്ക​​​ല്‍, ഫാ. ​​​ജെ​​​റ്റോ തോ​​​ട്ടു​​​ങ്ക​​​ല്‍ എ​​​ന്നി​​​വ​​​രു​​​ടെ നേ​​​തൃ​​ത്വ​​​ത്തി​​​ല്‍ ട്രാ​​​ന്‍​സ്പ്ലാ​​​ന്‍റ് വി​​​ഭാ​​​ഗം യാ​​​ത്ര​​​യ​​​യ​​​പ്പ് ന​​​ല്‍​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.