‘അമ്മ’ സംഘടനയില്‍ അംഗത്വം നല്‍കാനായി ഫ്ലാറ്റിലേക്കു വിളിപ്പിച്ചെന്നും അംഗത്വഫോം പൂരിപ്പിക്കുന്നതിനിടെ ബാബു മോശമായി പെരുമാറിയെന്നുമായിരുന്നു കേസ്.
നടിയുടെ പരാതിയില്‍ സ്ത്രീത്വത്തെ അപമാനിക്കല്‍, പീഡനം തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കഴിഞ്ഞ മാസം 28ന് എറണാകുളം നോര്‍ത്ത് പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അന്വേഷണം പിന്നീട് പ്രത്യേക സംഘത്തിനു കൈമാറി. കേസുമായി ബന്ധപ്പെട്ട് അന്വേഷണസംഘം ഇയാളുടെ ഫ്ലാറ്റില്‍ പരിശോധന നടത്തിയിരുന്നു.
ലൈംഗികച്ചുവയോടെ സംസാരിച്ചെന്ന ജൂണിയര്‍ ആര്‍ട്ടിസ്റ്റിന്റെ പരാതിയില്‍ ഇടവേള ബാബുവിനെതിരേ കോഴിക്കോട് നടക്കാവ് പോലീസും കേസെടുത്തിരുന്നു. ഇതും പ്രത്യേക അന്വേഷണസംഘത്തിനു കൈമാറിയിട്ടുണ്ട്.