സഭകളുടെ ഐക്യം കാലഘട്ടത്തിന്‍റെ അനിവാര്യത: മാർത്തോമ്മ മെത്രാപ്പോലീത്ത
സഭകളുടെ ഐക്യം കാലഘട്ടത്തിന്‍റെ അനിവാര്യത: മാർത്തോമ്മ മെത്രാപ്പോലീത്ത
Thursday, September 26, 2024 1:18 AM IST
തി​രു​വ​ല്ല: ആ​ധു​നി​ക​കാ​ല​ഘ​ട്ടം നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ൾ​ക്കു​ള്ള ഉ​ത്ത​രം ക്രൈ​സ്ത​വ സ​ഭ​ക​ളു​ടെ ഐ​ക്യ​വും സാ​ക്ഷ്യ​നി​ർ​വ​ഹ​ണ​വു​മെ​ന്ന് ഡോ. ​തി​യ​ഡോ​ഷ്യ​സ് മാ​ർ​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്ത.

നി​ല​യ്ക്ക​ൽ എ​ക്യൂ​മെ​നി​ക്ക​ൽ ട്ര​സ്റ്റി​ന്‍റെ റൂ​ബി ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി തി​രു​വ​ല്ല സെ​ന്‍റ് ജോ​ൺ​സ് ക​ത്തീ​ഡ്ര​ലി​ൽ സം​ഘ​ടി​പ്പി​ച്ച വൈ​ദി​ക സ​ന്യ​സ്ത സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ​ങ്കീ​ർ​ണ​ത​ക​ൾ നി​റ​യു​ന്ന കാ​ല​ത്ത് സ​ഭ​ക​ൾ ഒ​രു​മി​ച്ചു​ള​ള ദൗ​ത്യ നി​ർ​വ​ഹ​ണ​ത്തി​ന് പ്ര​സ​ക്തി​യേ​റെ​യു​ണ്ട്. കാ​ലം നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ളെ അ​തി​ജീ​വി​ക്കാ​നും സു​വി​ശേ​ഷ ദൗ​ത്യ നി​ർ​വ​ഹ​ണം ഫ​ല​പ്രദമാ​യി നി​ർ​വ​ഹി​ക്കാ​നും സ​ഭ​ക​ൾ ത​മ്മി​ലു​ള​ള ഐ​ക്യം സ​ഹാ​യ​ക​മാ​കു​മെ​ന്ന് മെ​ത്രാ​പ്പോ​ലീ​ത്ത അ​ഭി​പ്രാ​യ​പ്പെ​ട്ടു.

മാ​റു​ന്ന ലോ​ക​ത്ത് ഒ​രു​മ​യു​ടെ ശ​ബ്ദം ഉ​യ​ർ​ത്താ​നും പൊ​തു വി​ഷ​യ​ങ്ങ​ളി​ൽ ഒ​രു​മി​ച്ചു നി​ൽ​ക്കാ​നും ക​ഴി​യ​ണ​മെ​ന്ന് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യു​ടെ നി​യു​ക്ത ആ​ർ​ച്ച്ബി​ഷ​പ് മാ​ർ തോ​മ​സ് ത​റ​യി​ൽ പ​റ​ഞ്ഞു.

മ​ത​ത്തി​ന്‍റെ പേ​രി​ൽ സം​വ​ര​ണം ന​ൽ​കു​ന്ന​തും ഏ​തെ​ങ്കി​ലും മ​ത​ത്തി​ൽ അം​ഗ​മാ​യ​തി​ന്‍റെ പേരിൽ അ​ർ​ഹ​മാ​യ സം​വ​ര​ണം നി​ഷേ​ധി​ക്കു​ന്ന​തും രാ​ജ്യം വി​ഭാ​വ​നം ചെ​യ്തി​ട്ടു​ള്ള സ​മ​ത്വ​ത്തി​നെ​തി​രാ​ണെ​ന്ന് മാ​ർ തോ​മ​സ് ത​റ​യി​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു.


സി​എ​സ്ഐ ബി​ഷ​പ് തോ​മ​സ് സാ​മു​വേ​ൽ വേ​ദപ​ഠ​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി. ട്ര​സ്റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത, പാ​ലാ ബി​ഷ​പ് മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട്, ക്നാ​നാ​യ ആ​ർ​ച്ച്ബി​ഷ​പ് കു​ര്യാ​ക്കോ​സ് മാ​ർ സേ​വേ​റി​യോ​സ്, ഡോ. ​ജോ​സ​ഫ് മാ​ർ ബ​ർ​ണ​ബാ​സ് സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പോ​ലീ​ത്ത, മാ​ത്യൂ​സ് മാ​ർ അ​ന്തീ​മോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത, തോ​മ​സ് മാർ ​തി​മോ​ത്തി​യോ​സ് എ​പ്പി​സ്കോ​പ്പ, ഡോ. ​ജോ​സ​ഫ് മാ​ർ ഇ​വാ​നി​യോ​സ് എ​പ്പി​സ്കോ​പ്പ, കു​ര്യാ​ക്കോ​സ് മാ​ർ ഗ്രി​ഗോ​റി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത, ബി​ഷ​പ് ഗീ​വ​ർ​ഗീ​സ് മാ​ർ അ​പ്രം, വി​കാ​രി ജ​ന​റാ​ൾ റ​വ.ഡോ. ​ഐ​സ​ക് പ​റ​പ്പ​ള്ളിൽ, റ​വ.ഡോ. ​ഗീ​വ​ർ​ഗീ​സ് കു​റ്റി​യി​ൽ, മ​ദ​ർ ഡോ. ​ആ​ർ​ദ്ര, പ്രോ​ഗ്രാം കോ-ഓ​ർ​ഡി​നേ​റ്റ​ർ റ​വ. കെ.ഇ. ഗീ​വ​ർ​ഗീ​സ്, ഫാ. ​മാ​ത്യു പു​ന​ക്കു​ളം, ഫാ.​ ജോ​ർ​ജ് തേ​ക്ക​ട​യി​ൽ, ട്ര​സ്റ്റ് ട്ര​ഷ​റ​ർ ഏ​ബ്ര​ഹാം ഇ​ട്ടി​ച്ചെ​റി​യ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. റ​വ.ഡോ. ​എം.ഒ. ​ജോ​ൺ പൊ​തു​ച​ർ​ച്ച ന​യി​ച്ചു.​ റ​വ. സോ​ജി ജോ​ൺ വ​ർ​ഗീ​സ്, ഫാ. ​ജോ​സ​ഫ് വ​ള​ള​മ​റ്റം, ഏ​ബ്ര​ഹാം മാ​ത്യു പ​ന​ച്ച​മൂ​ട്ടി​ൽ തു​ട​ങ്ങി​യ​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.