മു​കേ​ഷി​ന്‍റെ അ​റ​സ്റ്റ് വി​വ​രം സ്പീ​ക്ക​റെ പോ​ലീ​സ് അ​റി​യി​ച്ചി​ല്ല
മു​കേ​ഷി​ന്‍റെ അ​റ​സ്റ്റ് വി​വ​രം സ്പീ​ക്ക​റെ പോ​ലീ​സ് അ​റി​യി​ച്ചി​ല്ല
Wednesday, September 25, 2024 4:50 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ലൈം​​​​ഗി​​​​ക പീ​​​​ഡ​​​​ന പ​​​​രാ​​​​തി​​​​യി​​​​ൽ എം.​​​​ മു​​​​കേ​​​​ഷ് എം​​​​എ​​​​ൽ​​​​എ അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ വി​​​​വ​​​​രം ഇ​​​​ന്ന​​​​ലെ രാ​​​​ത്രി വ​​​​രെ അ​​​​ന്വേ​​​​ഷ​​​​ണസം​​​​ഘം നി​​​​യ​​​​മ​​​​സ​​​​ഭാ സ്പീ​​​​ക്ക​​​​റെ അ​​​​റി​​​​യി​​​​ച്ചി​​​​ല്ല.

എം​​​​എ​​​​ൽ​​​​എ​​​​യെ അ​​​​റ​​​​സ്റ്റ് ചെയ്ത വി​​​​വ​​​​രം സ്പീ​​​​ക്ക​​​​റെ അ​​​​റി​​​​യി​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​ണ് നി​​​​യ​​​​മ​​​​സ​​​​ഭാ ച​​​​ട്ട​​​​ത്തി​​​​ൽ പ​​​​റ​​​​യു​​​​ന്ന​​​​ത്. 24 മ​​​​ണി​​​​ക്കൂ​​​​റി​​​​ന​​​​കം അ​​​​റി​​​​യി​​​​ച്ചാ​​​​ൽ മ​​​​തി​​​​യാ​​​​കു​​​​മെ​​​​ന്ന​​​​തി​​​​നാ​​​​ൽ ഇ​​​​ന്നു രാ​​​​വി​​​​ലെ സ്പീ​​​​ക്ക​​​​റെ പോ​​​​ലീ​​​​സ് ഇ​​​​ക്കാ​​​​ര്യം അ​​​​റി​​​​യി​​​​ച്ചേ​​​​ക്കും. സ​​​​ഭ സ​​​​മ്മേ​​​​ളി​​​​ക്കു​​​​ന്പോ​​​​ൾ എം​​​​എ​​​​ൽ​​​​എ​​​​യെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്താ​​​​ൽ വി​​​​വ​​​​രം സ്പീ​​​​ക്ക​​​​ർ സ​​​​ഭാം​​​​ഗ​​​​ങ്ങ​​​​ളെ അ​​​​റി​​​​യി​​​​ക്കേ​​​​ണ്ട​​​​തു​​​​ണ്ട്.


സ​​​​ഭാ സ​​​​മ്മേ​​​​ള​​​​നം ന​​​​ട​​​​ക്കാ​​​​ത്ത​​​​പ്പോ​​​​ഴാ​​​​ണ് അ​​​​റ​​​​സ്റ്റെ​​​ങ്കി​​​​ൽ ഇ​​​​ക്കാ​​​​ര്യം ബു​​​​ള്ള​​​​റ്റി​​​​നാ​​​​യി സ​​​​ഭ​​​​യു​​​​ടെ അ​​​​റി​​​​വി​​​​ലേ​​​​ക്ക് പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​ണു ച​​​​ട്ടം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.