നാടക, ടിവി സീരിയൽ രചയിതാവ് കെ.സി. ജോർജ് അന്തരിച്ചു
നാടക, ടിവി സീരിയൽ  രചയിതാവ്  കെ.സി. ജോർജ് അന്തരിച്ചു
Wednesday, September 25, 2024 3:25 AM IST
ക​ട്ട​പ്പ​ന : പ്ര​മു​ഖ നാ​ട​ക - ടി​വി സീ​രി​യ​ൽ ര​ച​യി​താ​വും ര​ണ്ടു ത​വ​ണ സം​സ്ഥാ​ന നാ​ട​ക ര​ച​യി​താ​വി​നു​ള്ള സം​സ്ഥാ​ന അ​വാ​ർ​ഡു ജേ​താ​വു​മാ​യ ക​ട്ട​പ്പ​ന കൂ​ന്പു​ക്ക​ൽ കെ. ​സി. ജോ​ർ​ജ് (51 ) അ​ന്ത​രി​ച്ചു. മൂ​ന്നു വ​ർ​ഷം മു​ന്പ് മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ക​ര​ൾ രോ​ഗ ബാ​ധി​ത​നാ​യ​ത്.

മൗ​​ലി​​ക​​വും കാ​​ലി​​ക​​വു​​മാ​​യ ര​​ച​​ന വൈ​​ഭ​​വ​​ത്തി​​ലൂ​​ടെ നാ​​ട​​ക ​ഭൂ​​പ​​ട​​ത്തി​​ൽ സ്വ​​ന്തം ഇ​​ടം​​ക​​ണ്ടെ​​ത്തി​​യ വ്യ​ക്തി പ്ര​ഭാ​വ​മാ​യി​രു​ന്നു നാ​ട്ടു​കാ​രു​ടെ കെ​സി. സ്കൂ​​ൾ പ​​ഠ​​ന​​കാ​​ല​​ത്ത്​ ന​​ട​​നാ​​യാ​​ണ്​ അ​​ര​​ങ്ങേ​​റ്റം.

പി​​ന്നീ​​ട് സു​​ഹൃ​​ത്തു​​ക്ക​​ളു​​മാ​​യി ചേ​​ർ​​ന്ന് ഹൈ​​സ എ​​ന്ന അ​​മ​​ച്വ​​ർ നാ​​ട​​ക​​സ​​മി​​തി​​ക്ക് രൂ​​പം​​ന​​ൽ​​കി. ഹൈ​​സ്കൂ​ൾ പ​ഠ​ന​ത്തി​നു ശേ​​ഷം നി​​സ്തു​​ല, കാ​​ൽ​​വ​​രി​മൗ​​ണ്ട് താ​​ബോ​​ർ തി​​യ​​റ്റേ​​ഴ്സ്, സ്വ​​രാ​​ജ് സ​​യ​​ൺ ക​​മ്യൂ​​ണി​​ക്കേ​​ഷ​​ൻ​​സ് തു​​ട​​ങ്ങി​​യ നാ​​ട​​ക സ​​മി​​തി​​ക​​ൾ​​ക്കാ​​യി നാ​​ട​​ക​​മെ​​ഴു​​തി. 2005 ൽ ​​ഓ​​ച്ചി​​റ സ​​രി​​ഗ​​യു​​ടെ ‘അ​​തി​​രു​​ക​​ളി​​ല്ലാ​​ത്ത ആ​​കാ​​ശം’ എ​ന്ന നാ​​ട​​ക​​ത്തി​​ലൂ​​ടെ​​യാ​​ണ് പ്ര​​ഫ​​ഷ​​ന​​ൽ രം​​ഗ​​ത്തെ​​ത്തു​​ന്ന​​ത്.

സ്കൂ​​ൾ-​​കോ​​ള​​ജ് പ്രാ​​ദേ​​ശി​​ക സ​​മി​​തി​​ക​​ൾ​​ക്കു​​വേ​​ണ്ടി നാ​​ൽ​​പ​​തോ​​ളം നാ​​ട​​ക​​ങ്ങ​​ൾ ര​​ചി​​ച്ചി​​ട്ടു​​ണ്ട്. കു​​ട്ടി​​ക​​ളു​​ടെ നാ​​ട​​ക​​ങ്ങ​​ളു​​ടെ സ​​മാ​​ഹാ​​ര​​വും പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. 2010ൽ ​ഓ​ച്ചി​റ സ​രി​ഗ​യു​ടെ ത​ന്നെ കു​മാ​ര​ൻ ഒ​രു കു​ടും​ബ നാ​ഥ​ൻ എ​ന്ന നാ​ട​ക​ത്തി​ന് മി​ക​ച്ച നാ​ട​ക​കൃ​ത്തി​നു​ള്ള സം​സ്ഥാ​ന അ​വാ​ർ​ഡ് ക​ര​സ്ഥ​മാ​ക്കി.

സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ പ്ര​ഫ​ഷ​ണ​ൽ നാ​ട​കം മ​ത്സ​ര​ത്തി​ൽ കാ​യം​കു​ളം ദേ​വ ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ​സി​ന്‍റെ ച​ന്ദ്രി​കാ വ​സ​ന്തം എ​ന്ന നാ​ട​ക​ത്തി​ലൂ​ടെ കെ.​സി. ജോ​ർ​ജ് മി​ക​ച്ച നാ​ട​ക​കൃ​ത്താ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.​ഏ​ഷ്യാ​നെ​റ്റ്,സൂ​ര്യ, മ​ഴ​വി​ൽ മ​നോ​ര​മ, സീ ​തു​ട​ങ്ങി വി​വി​ധ ടി​വി ചാ​ന​ലു​ക​ളി​ലാ​യി സീ​രി​യ​ലു​ക​ൾ എ​ഴു​തി വ​രു​ക​യാ​യി​രു​ന്നു.

ക​ട്ട​പ്പ​ന സെ​ന്‍റ് ജോ​ൺ​സ് ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. മൃ​ത​ദേ​ഹം ക​ട്ട​പ്പ​ന മി​നി സ്റ്റേ​ഡി​യ​ത്തി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​നു വ​ച്ച ശേ​ഷം വീ​ട്ടി​ലേ​ക്കു കൊ​ണ്ടു​പോ​യി. സം​സ്കാ​രം ഇ​ന്ന് നാ​ലി​ന് ക​ട്ട​പ്പ​ന വ​ള്ള​ക്ക​ട​വ് സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ ബീ​ന. മ​ക്ക​ൾ ജ​റോം,ജ​റി​റ്റ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.