കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ​ക്ക് ഉ​ത്സ​വബ​ത്ത അ​നു​വ​ദി​ക്കും
കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ​ക്ക് ഉ​ത്സ​വബ​ത്ത അ​നു​വ​ദി​ക്കും
Wednesday, September 25, 2024 3:19 AM IST
പ്ര​​​ദീ​​​പ് ചാ​​​ത്ത​​​ന്നൂ​​​ർ

ചാ​​​ത്ത​​​ന്നൂ​​​ർ: കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്ക് ഓ​​​ണം (ഉ​​​ത്സ​​​വ) ബ​​​ത്ത അ​​​നു​​​വ​​​ദി​​​ക്കു​​​മെ​​​ന്ന് ഗ​​​താ​​​ഗ​​​ത മ​​​ന്ത്രി കെ.​​​ബി. ഗ​​​ണേ​​​ശ് കു​​​മാ​​​ർ. ബോ​​​ണ​​​സോ ഉ​​​ത്സ​​​വ ബ​​​ത്ത​​​യോ അ​​​ഡ്വാ​​​ൻ​​​സോ അ​​​നു​​​വ​​​ദി​​​ക്കാ​​​ത്ത ഒ​​​രേയൊ​​​രു വി​​​ഭാ​​​ഗം ജീ​​​വ​​​ന​​​ക്കാ​​​രാ​​​യി​​​രു​​​ന്നു കെ​​​എ​​​സ്ആ​​​ർ​​​ടി​​​സിലെ ​​​ജീ​​​വ​​​ന​​​ക്കാ​​​ർ. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷ​​​വും ഇ​​​താ​​​യി​​​രു​​​ന്നു അ​​​വ​​​സ്ഥ.

എ​​​ന്നാ​​​ൽ, ഈ ​​​ഓ​​​ണ​​​ത്തി​​​ന് 18 മാ​​​സ​​​ങ്ങ​​​ൾ​​​ക്കു ശേ​​​ഷം ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്ക് ഒ​​​റ്റ​​​ത്ത​​​വ​​​ണ​​​യാ​​​യി ശ​​​മ്പ​​​ളം ന​​​ല്കി. എ​​​ങ്കി​​​ലും ഓ​​​ണ​​​ത്തി​​​ന് മ​​​റ്റു വി​​​ഭാ​​​ഗം ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കു​​​ള്ള ബോ​​​ണ​​​സ്, ഓ​​​ണം ബ​​​ത്ത, ശ​​​മ്പ​​​ള​​​ത്തി​​​ൽ നി​​​ന്നും ഈ​​​ടാ​​​ക്കു​​​ന്ന അ​​​ഡ്വാ​​​ൻ​​​സ് എ​​​ന്നി​​​വ അ​​​നു​​​വ​​​ദി​​​ച്ചി​​​രു​​​ന്നി​​​ല്ല.


ഇ​​​തേ​​​ക്കു​​​റി​​​ച്ച് വ്യാ​​​പ​​​ക​​​മാ​​​യ പ​​​രാ​​​തി​​​ക​​​ൾ ഉ​​​യ​​​രു​​​ക​​​യും ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ സം​​​ഘ​​​ട​​​ന​​​യാ​​​യ ഫോ​​​റം ഫോ​​​ർ ജ​​​സ്റ്റീ​​​സ് കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ക്കാ​​​ൻ ത​​​യാ​​​റെ​​​ടു​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​തി​​​നി​​​ട​​​യി​​​ലാ​​​ണ് ഉ​​​ത്സ​​​വബ​​​ത്ത അ​​​നു​​​വ​​​ദി​​​ക്കാ​​​ൻ കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി മാ​​​നേ​​​ജ്മെ​​​ന്‍റ് ത​​​യാ​​​റാ​​​യ​​​ത്. ഉ​​​ത്സ​​​വ​​​ബ​​​ത്ത അ​​​ടു​​​ത്ത മാ​​​സം വി​​​ത​​​ര​​​ണം ചെ​​​യ്യു​​​മെ​​​ന്ന് അ​​​റി​​​യി​​​ച്ച മ​​​ന്ത്രി എ​​​ത്ര​​​യാ​​​ണ് തു​​​ക​​​യെ​​​ന്ന് പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടി​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.