ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ​ത്തി​ല്‍ കേ​ര​ളം ഒ​ന്നാ​മ​ത്: മ​ന്ത്രി അ​നി​ല്‍
ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ​ത്തി​ല്‍  കേ​ര​ളം ഒ​ന്നാ​മ​ത്: മ​ന്ത്രി അ​നി​ല്‍
Wednesday, September 25, 2024 4:50 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ബാ​​​ലാ​​​വ​​​കാ​​​ശ സം​​​ര​​​ക്ഷ​​​ണ​​​ത്തി​​​ല്‍ ഇ​​​ന്ത്യ​​​യി​​​ല്‍ ഒ​​​ന്നാ​​​മ​​​താ​​​ണ് കേ​​​ര​​​ള​​​മെ​​​ന്ന് മ​​​ന്ത്രി ജി.​​​ആ​​​ര്‍. അ​​​നി​​​ല്‍. സം​​​സ്ഥാ​​​ന രൂ​​​പീ​​​ക​​​ര​​​ണ​​​ത്തി​​​നു മു​​​ന്‍​പുത​​​ന്നെ ഇ​​​തു​​​ണ്ടാ​​​യി​​​രു​​​ന്നു.

ബാ​​​ലാ​​​വ​​​കാ​​​ശ സം​​​ര​​​ക്ഷ​​​ണ ക​​​മ്മീ​​​ഷ​​​നും യു​​​ണി​​​സെ​​​ഫും സം​​​യു​​​ക്ത​​​മാ​​​യി സം​​​ഘ​​​ടി​​​പ്പി​​​ച്ച ‘ഡി​​​ജി​​​റ്റ​​​ല്‍ കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ല്‍ കു​​​ട്ടി​​​ക​​​ളു​​​ടെ അ​​​വ​​​കാ​​​ശ സം​​​ര​​​ക്ഷ​​​ണ​​​ത്തി​​​ല്‍ മാ​​​ധ്യ​​​മ​​​ങ്ങ​​​ളു​​​ടെ പ​​​ങ്ക്’ എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ലെ സം​​​സ്ഥാ​​​ന​​​ത​​​ല ക​​​ണ്‍​സ​​​ള്‍​ട്ടേ​​​ഷ​​​ന്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മ​​​ന്ത്രി.

​​സം​​​സ്ഥാ​​​ന ബാ​​​ലാ​​​വ​​​കാ​​​ശ സം​​​ര​​​ക്ഷ​​​ണ ക​​​മ്മീ​​​ഷ​​​ന്‍ ചെ​​​യ​​​ര്‍​മാ​​​ന്‍ കെ.​​​വി. മ​​​നോ​​​ജ്കു​​​മാ​​​ര്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ച ച​​​ട​​​ങ്ങി​​​ല്‍ വ​​​നി​​​താ-ശി​​​ശു​​​ക്ഷേ​​​മ വ​​​കു​​​പ്പ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ഹ​​​രി​​​ത വി. ​​​കു​​​മാ​​​ര്‍ മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​യി​​​രു​​​ന്നു.


ച​​​ല​​​ച്ചി​​​ത്ര വി​​​ക​​​സ​​​ന കോ​​​ര്‍​പ​​​റേ​​​ഷ​​​ന്‍ ചെ​​​യ​​​ര്‍​മാ​​​ൻ ​ ഷാ​​​ജി എ​​​ന്‍. ക​​​രു​​​ണ്‍, മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ പ്ര​​​സ് സെ​​​ക്ര​​​ട്ട​​​റി പി.​​​എം. മ​​​നോ​​​ജ്, കെ​​​മി​​​ക്ക​​​ല്‍ എ​​​ക്‌​​​സാ​​​മി​​​നേ​​​ഴ്‌​​​സ് ല​​​ബോ​​​റ​​​ട്ട​​​റി അ​​​ഡ്മി​​​നി​​​സ്‌​​​ട്രേ​​​റ്റീ​​​വ് ഓ​​​ഫീ​​​സ​​​ര്‍ കെ.​​​കെ. സു​​​ബൈ​​​ര്‍ എ​​​ന്നി​​​വ​​​ര്‍ വി​​​വി​​​ധ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ല്‍ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.