പവര്‍ ക്വിസ് നാളെ തുടങ്ങും
പവര്‍ ക്വിസ് നാളെ തുടങ്ങും
Wednesday, September 25, 2024 4:50 AM IST
കോ​ട്ട​യം: കെ​എ​സ്ഇ​ബി ഓ​ഫീ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന പ​വ​ര്‍ ക്വി​സ് 31-ാം എ​ഡി​ഷ​ന് നാളെ ​തു​ട​ക്കം കു​റി​ക്കും. 1250ല്‍പ്പ​രം വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലാ​യി ഉ​ച്ച​ക​ഴി​ഞ്ഞ് ഒ​ന്നി​നു പ്രാ​ഥ​മി​ക മ​ത്സ​ര​ങ്ങ​ള്‍ ന​ട​ത്തും.

കെ​എ​സ്ഇ​ബി ഓ​ഫീ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​നും ഊ​ര്‍ജ്ജ​മേ​ഖ​ല​യി​ലെ പ​ഠ​ന ഗ​വേ​ഷ​ണ സ്ഥാ​പ​ന​മാ​യ ഇ​ന്‍സി​ഡെ​സും ചേ​ര്‍ന്നാ​ണു മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

പ്ല​സ് ടു, ​ഐ​ടി​ഐ, എ​ന്‍ജി​നീ​യ​റിം​ഗ് കോ​ള​ജ് വി​ദ്യാ​ര്‍ഥി​ക​ള്‍ക്കു പ​ങ്കെ​ടു​ക്കാം. മ​റ്റ് വി​ദ്യാ​ര്‍ഥി​ക​ള്‍ക്കും പൊ​തു​സ​മൂ​ഹ​ത്തി​നു​മാ​യി 26ന് ​രാ​ത്രി 9ന് ​സം​ഘ​ട​ന​യു​ടെ www.kseboa.org എ​ന്ന വെ​ബ്‌​സൈ​റ്റി​ലും ഫേ​സ്ബു​ക്ക്, ട്വി​റ്റ​ര്‍, ഇ​ന്‍സ്റ്റ​ഗ്രാം പേ​ജു​ക​ളി​ലു​മാ​യി ഓ​ണ്‍ലൈ​ന്‍ മ​ത്സ​ര​വും സം​ഘ​ടി​പ്പി​ക്കും. പ്രാ​ഥ​മി​ക മ​ത്സ​ര വി​ജ​യി​ക​ൾക്ക് ഒ​ക്‌​ടോ​ബ​റി​ല്‍ ന​ട​ക്കു​ന്ന ജി​ല്ലാ​ത​ല മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കാം. ന​വം​ബ​റി​ലാ​ണ് സം​സ്ഥാ​ന​ത​ല മ​ത്സ​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.