ബൈക്കുകൾ കൂട്ടിയിടിച്ച് ബസിനടിയിലേക്കു വീണ് യുവാവ് മരിച്ചു
ബൈക്കുകൾ കൂട്ടിയിടിച്ച്  ബസിനടിയിലേക്കു വീണ് യുവാവ് മരിച്ചു
Wednesday, September 25, 2024 3:25 AM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: ദേ​ശീ​യ​പാ​ത 183ല്‍ ​പൂ​ത​ക്കു​ഴി​യി​ൽ ബൈ​ക്കു​ക​ൾ ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് കെ​എ​സ്ആ​ർ​ടി​സി ബ​സി​ന​ടി​യി​ലേ​ക്ക് വീ​ണ യു​വാ​വ് മ​രി​ച്ചു.

ഇ​ട​ക്കു​ന്നം മു​ക്കാ​ലി തോ​ക്ക​നാ​ട്ട് ടോ​മി​യു​ടെ മ​ക​ൻ ആ​ൽ​ബി​ൻ തോ​മ​സ് (23) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​ത്രി 7.30ാടെ ​കെ​എ​സ്ആ​ർ​ടി​സി ബ​സി​നെ മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

ആ​ൽ​ബി​ൻ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്ക് എ​തി​ർ​ദി​ശ​യി​ൽ എ​ത്തി​യ ബൈ​ക്കു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യും കു​മ​ളി​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സി​ന​ടി​യി​ലേ​ക്ക് വീ​ഴു​ക​യു​മാ​യി​രു​ന്നു.


മ​റ്റൊ​രു ബൈ​ക്ക് യാ​ത്ര​ക്കാ​നാ​യ കാ​ഞ്ഞി​ര​പ്പ​ള്ളി സ്വ​ദേ​ശി സാ​ജി​ദി​നും അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റു. അ​പ​ക​ടം ന​ട​ന്ന​യു​ട​ൻ ഇ​രു​വ​രെ​യും കാ​ഞ്ഞി​ര​പ്പ​ള്ളി മേ​രി​ക്വീ​ൻ​സ് ആ​ശു​പ​ത്രി പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ആ​ൽ​ബി​ൻ മ​രി​ച്ചു. മാ​താ​വ് പ​രേ​ത​യാ​യ ബി​ൻ​സി. സ​ഹോ​ദ​രി: അ​നു തോ​മ​സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.