കൈ​പ്പു​ഴ​മു​ട്ടി​ൽ കാർ ആറ്റിൽ വീണ് രണ്ടുപേർ മരിച്ചു
കൈ​പ്പു​ഴ​മു​ട്ടി​ൽ കാർ ആറ്റിൽ വീണ് രണ്ടുപേർ മരിച്ചു
Tuesday, September 24, 2024 2:29 AM IST
കു​മ​ര​കം: കൈ​പ്പു​ഴ​മു​ട്ടി​ൽ നി​യ​ന്ത്ര​ണം വി​ട്ട കാ​ർ ആ​റ്റി​ലേ​ക്കു വീ​ണ് ര​ണ്ടു പേ​ർ​ക്ക് ദാ​രു​ണാ​ന്ത്യം. കൊ​ല്ലം ഓ​ട​നാ​വ​ട്ടം സ്വ​ദേ​ശി തോ​മ​സ് ജോ​ർ​ജ് (36), മ​ഹാ​രാ​ഷ്‌​ട്ര​യി​ലെ താ​നെ സ്വ​ദേ​ശി​നി സ​യ്‌​ലി രാ​ജേ​ന്ദ്ര സ​ർ​ജി (27) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​ത്രി 8.45 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

കോ​ട്ട​യം ഭാ​ഗ​ത്തു​നി​ന്നു വ​ന്ന കാ​ർ കൈ​പ്പു​ഴ​മു​ട്ട് പാ​ല​ത്തി​ന്‍റെ ഇ​ട​തു​വ​ശ​ത്തെ സ​ർ​വീ​സ് റോ​ഡ് വ​ഴി നേ​രേ ആ​റ്റി​ൽ വീ​ണ​താ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. എ​റ​ണാ​കു​ള​ത്തു​നി​ന്ന് വാ​ട​ക​യ്ക്കെ​ടു​ത്ത​താ​ണ് കാ​ർ.


കാ​റി​ൽ​നി​ന്ന് നി​ല​വി​ളി കേ​ട്ട് ജ​ന​ങ്ങ​ൾ ഓ​ടി​യെ​ത്തി​യ​പ്പോ​ൾ കാ​ർ വെ​ള്ള​ത്തി​ൽ മു​ങ്ങി​ത്താ​ഴു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് നാ​ട്ടു​കാ​രും അ​ഗ്നി​ര​ക്ഷാ​സേ​ന​യും ചേ​ർ​ന്നു കാ​ർ ക​ര​യ്ക്കെ​ത്തി​ച്ചു.

വാ​ഹ​ന​ത്തി​ന്‍റെ ഗ്ലാ​സ് ത​ക​ർ​ത്ത് ഇ​രു​വ​രെ‍​യും പു​റ​ത്തെ​ത്തി​ച്ചു കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു മാ​റ്റി. മൃ​ത​ദേ​ഹ​ങ്ങ​ൾ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.