പു​തി​യ ലേ​ബ​ര്‍ കോ​ഡിനായി മൂ​ന്നാം തൊ​ഴി​ല്‍ ക​മ്മീ​ഷ​നെ നി​യ​മി​ക്ക​ണം: ത​മ്പാ​ന്‍ തോ​മ​സ്
പു​തി​യ ലേ​ബ​ര്‍ കോ​ഡിനായി  മൂ​ന്നാം തൊ​ഴി​ല്‍ ക​മ്മീ​ഷ​നെ  നി​യ​മി​ക്ക​ണം: ത​മ്പാ​ന്‍ തോ​മ​സ്
Wednesday, September 25, 2024 3:19 AM IST
കൊ​​​ച്ചി: പു​​​തി​​​യ നാ​​​ല് ലേ​​​ബ​​​ര്‍ കോ​​​ഡു​​​ക​​​ള്‍ അ​​​ശാ​​​സ്ത്രീ​​​യ​​​വും ഭ​​​ര​​​ണ​​ഘ​​​ട​​​നാ​​വി​​​രു​​​ദ്ധ​​​വു​​​മാ​​​ണെ​​​ന്ന് എ​​​ച്ച്എം​​​എ​​​സ് ദേ​​​ശീ​​​യ സെ​​​ക്ര​​​ട്ട​​​റി അ​​​ഡ്വ. ത​​​മ്പാ​​​ന്‍ തോ​​​മ​​​സ് പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ പ​​​റ​​​ഞ്ഞു.

44 കേ​​​ന്ദ്ര തൊ​​​ഴി​​​ല്‍നി​​​യ​​​മ​​​ങ്ങ​​​ളി​​​ല്‍ 15 നി​​​യ​​​മ​​​ങ്ങ​​​ള്‍ റ​​​ദ്ദാ​​​ക്കി​​​യും 29 നി​​​യ​​​മ​​​ങ്ങ​​​ള്‍ ഏ​​​കീ​​​ക​​​രി​​​ച്ചു​​​മാ​​​ണ് പു​​​തി​​​യ നാ​​​ല് ലേ​​​ബ​​​ര്‍ കോ​​​ഡു​​​ക​​​ള്‍​ക്ക് രൂ​​​പം ന​​​ല്‍​കി​​​യ​​​ത്. ഒ​​​റ്റ​​നോ​​​ട്ട​​​ത്തി​​​ൽ​​ത്ത​​​ന്നെ അ​​​പ്രാ​​​യോ​​​ഗി​​​ക​​​മെ​​​ന്നു ബോ​​​ധ്യ​​​പ്പെ​​​ടു​​​ന്ന​​​വ​​​യാ​​​ണ് പു​​​തി​​​യ ലേ​​​ബ​​​ര്‍ കോ​​​ഡു​​​ക​​​ള്‍.


അ​​​തി​​​നാ​​​ല്‍ പു​​​തി​​​യ ലേ​​​ബ​​​ര്‍ കോഡ് രൂ​​​പീ​​​ക​​​രി​​​ക്കാ​​​ന്‍ മൂ​​​ന്നാം തൊ​​​ഴി​​​ല്‍ ക​​​മ്മീ​​​ഷ​​​നെ നി​​​യ​​​മി​​​ക്ക​​​ണ​​​മെ​​​ന്ന് അ​​​ദ്ദേ​​​ഹം ആ​​വ​​ശ്യ​​പ്പെ​​ട്ടു. പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ടോ​​​മി മാ​​​ത്യു​​​വും പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.