എൻജിഒ അസോസിയേഷൻ സംസ്ഥാന സമ്മേളനം അടൂരിൽ
എൻജിഒ അസോസിയേഷൻ സംസ്ഥാന സമ്മേളനം അടൂരിൽ
Wednesday, September 25, 2024 3:25 AM IST
പ​ത്ത​നം​തി​ട്ട: കേ​ര​ള എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ 49-ാം സം​സ്ഥാ​ന സ​മ്മേ​ള​നം ഇ​ന്നും നാ​ളെ​യു​മാ​യി അ​ടൂ​ർ ഗീ​തം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. ഇ​ന്നു രാ​വി​ലെ പ​ത്തി​ന് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ച​വ​റ ജ​യ​കു​മാ​ർ പ​താ​ക ഉ​യ​ർ​ത്തും.

നി​ല​വി​ലെ സം​സ്ഥാ​ന കൗ​ൺ​സി​ൽ യോ​ഗം കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി. ​സു​ബോ​ധ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. 11 നു ​ന​ട​ക്കു​ന്ന സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി സ​ർ​ക്കാ​രി​നോ സ​ർ​ക്കാ​ർ​ജീ​വ​ന​ക്കാ​ർ​ക്കോ എ​ന്ന വി​ഷ​യ​ത്തെക്കു​റി​ച്ചു​ള്ള സെ​മി​നാ​ർ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.

​മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ വി​ഷ​യം അ​വ​ത​രി​പ്പി​ക്കും. ര​ണ്ടി​ന് യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​നം കെ​പി​സി​സി മു​ൻ പ്ര​സി​ഡ​ന്‍റ് കെ. ​മു​ര​ളീ​ധ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​ഞ്ചി​ന് പൊ​തു​സ​മ്മേ​ള​നം കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. പ​ഴ​കു​ളം മ​ധു അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.


നാ​ളെ രാ​വി​ലെ പ​ത്തി​ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി.​ വേ​ണു​ഗോ​പാ​ൽ എം​പി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​തി​നി​ധി സ​മ്മേ​ള​നം പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​ സ​തീ​ശ​നും ട്രേ​ഡ് യൂ​ണി​യ​ൻ സു​ഹൃ​ദ് സ​മ്മേ​ള​നം യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ എം.​എം.​ ഹ​സ​നും ഉ​ദ്ഘാ​ട​നം ചെ​യ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.