വാ​ഹ​ന ചാ​ർ​ജിംഗ് കേ​ന്ദ്ര​ത്തി​ലെ മെ​ഷീ​നി​ൽനി​ന്ന് വീ​ട്ട​മ്മ​യ്ക്ക് ഷോ​ക്കേ​റ്റു
വാ​ഹ​ന ചാ​ർ​ജിംഗ്  കേ​ന്ദ്ര​ത്തി​ലെ  മെ​ഷീ​നി​ൽനി​ന്ന്  വീ​ട്ട​മ്മ​യ്ക്ക് ഷോ​ക്കേ​റ്റു
Tuesday, September 24, 2024 2:15 AM IST
പ​​​റ​​​വൂ​​​ർ: കെ​​​എ​​​സ്ഇ​​​ബി​​​യു​​​ടെ മ​​​ന്നം സ​​​ബ് സ്റ്റേ​​​ഷ​​​നു സ​​​മീ​​​പ​​​മു​​​ള്ള വാ​​​ഹ​​​ന ചാ​​​ർ​​​ജിം​​ഗ് കേ​​​ന്ദ്ര​​​ത്തി​​​ലെ മെ​​​ഷീ​​​നി​​​ൽ​​നി​​​ന്ന് വീ​​​ട്ട​​​മ്മ​​​യ്ക്ക് ഷോ​​​ക്കേ​​​റ്റു.

ന​​​ഗ​​​ര​​​സ​​​ഭ മു​​​ൻ കൗ​​​ൺ​​​സി​​​ല​​​ർ വാ​​​ണി​​​യ​​​ക്കാ​​​ട് ക​​​ള​​​ത്തി​​​പ്പ​​​റ​​​മ്പി​​​ൽ കെ.​​എ​​​ൽ. സ്വ​​​പ്ന(43) യ്ക്കാ​​ണു പൊ​​ള്ള​​ലേ​​റ്റ​​ത്. വ​​​ല​​​തു​​കൈ​​യി​​​ലെ ത​​​ള്ള​​​വി​​​ര​​​ലി​​​നും ഇ​​​ട​​​തു​​കാ​​​ലി​​​ലും പൊ​​​ള്ള​​​ലേ​​​റ്റ​ ഇ​​വ​​ർ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ തേ​​​ടി.

ഇ​​ന്ന​​ലെ രാ​​​വി​​​ലെ 6.45നാ​​​യി​​രു​​ന്നു സം​​​ഭ​​​വം. വി​​​വാ​​​ഹ​​ശേ​​​ഷം പ​​​ത്ത​​​നം​​​തി​​​ട്ട​​​യി​​​ൽ സ്ഥി​​​ര​​​താ​​​മ​​​സ​​​മാ​​​ക്കി​​​യ സ്വ​​​പ്‌​​​ന അ​​​വി​​​ടേ​​​ക്ക് പോ​​​കു​​​ന്ന​​​തി​​​നു​​മു​​​ന്പ് ഇ​​ല​​ക്‌​​ട്രി​​ക് കാ​​​ർ ചാ​​​ർ​​​ജ് ചെ​​​യ്യാ​​​നാ​​​ണു ചാ​​​ർ​​​ജിം​​ഗ് കേ​​​ന്ദ്ര​​​ത്തി​​​ൽ എ​​​ത്തി​​​യ​​​ത്.

കാ​​​റി​​​ൽ 59 ശ​​​ത​​​മാ​​​നം ചാ​​​ർ​​​ജ് ക​​​യ​​​റി​​​യ​​​പ്പോ​​​ൾ ചാ​​​ർ​​​ജിം​​ഗ് മെ​​​ഷീ​​​ൻ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ര​​​ഹി​​​ത​​​മാ​​​യി. വൈ​​​ദ്യു​​​തി​​ബ​​​ന്ധം നി​​​ല​​​ച്ച​​​താ​​​ണെ​​​ന്നു ക​​​രു​​​തി അ​​​ല്പ​​​നേ​​​രം കാ​​​ത്തു​​നി​​​ന്നു. എ​​ന്നി​​ട്ടും പ്ര​​​വ​​​ർ​​​ത്തി​​​ക്കാ​​​തി​​​രു​​​ന്ന​​​തി​​​നാ​​​ൽ കാ​​​റി​​​ന്‍റെ ക​​​ണ​​​ക്‌​​​ട​​​റി​​​ൽ​​നി​​​ന്നു പ്ല​​​ഗ് വി​​​ച്ഛേ​​​ദി​​​ച്ച​​ശേ​​​ഷം മെ​​​ഷീ​​​നി​​​ലേ​​​ക്ക് തി​​​രി​​​കെ വ​​​ച്ച​​​പ്പോ​​​ഴാ​​​ണു ഷോ​​​ക്കേ​​​റ്റ​​​ത്. തെ​​​റി​​​ച്ചു​​വീ​​​ണ സ്വ​​​പ്ന​​​യ്ക്ക് ശ്വാ​​​സ​​​ത​​​ട​​​സ​​​വും ത​​​ല​​​ക​​​റ​​​ക്ക​​​വു​​മു​​​ണ്ടാ​​​യി.


അ​​​പ​​​ക​​​ട​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് ചാ​​​ർ​​​ജിം​​ഗ് കേ​​​ന്ദ്രം താ​​ത്കാ​​​ലി​​​ക​​​മാ​​​യി അ​​​ട​​​ച്ചു. 2022ൽ ​​​സ്ഥാ​​​പി​​​ച്ച മെ​​​ഷീ​​​നി​​​ൽ​​നി​​​ന്ന് ഇ​​​ത്ത​​​ര​​​മൊ​​​രു സം​​​ഭ​​​വം മു​​​ന്പ് ഉ​​​ണ്ടാ​​​യി​​​ട്ടി​​​ല്ല. മെ​​​ഷീ​​​ൻ സ്ഥാ​​​പി​​​ച്ച ക​​​മ്പ​​​നി​​​യു​​​ടെ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും ഇ​​​ല​​​ക്ട്രി​​​ക്ക​​​ൽ ഇ​​​ൻ​​​സ്പ​​​ക്ട​​​റേ​​​റ്റ് വി​​​ഭാ​​​ഗം ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും വി​​​ശ​​​ദ​​​മാ​​​യ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തു​​​മെ​​​ന്ന് കെ​​​എ​​​സ്ഇ​​​ബി അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു. സ്വ​​​പ്‌​​​ന പ​​​റ​​​വൂ​​​ർ പോ​​​ലീ​​​സി​​​ൽ പ​​​രാ​​​തി ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.