മു​ഖ്യ​മ​ന്ത്രി​യു​ടെ രാ​ജി ആവശ്യപ്പെട്ട് കോൺഗ്രസ് ബ്ലോ​ക്ക് കമ്മിറ്റികളുടെ പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ ഇ​ന്ന്
മു​ഖ്യ​മ​ന്ത്രി​യു​ടെ രാ​ജി ആവശ്യപ്പെട്ട് കോൺഗ്രസ് ബ്ലോ​ക്ക് കമ്മിറ്റികളുടെ  പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ ഇ​ന്ന്
Tuesday, September 24, 2024 2:15 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​ടെ രാ​​​​ജി ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് ബ്ലോ​​​​ക്ക് കോ​​​​ണ്‍​ഗ്ര​​​​സ് ക​​​​മ്മി​​​​റ്റി​​​​ക​​​​ളു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ ഇ​​​​ന്ന് പ്ര​​​​തി​​​​ഷേ​​​​ധ കൂ​​​​ട്ടാ​​​​യ്മ ന​​​​ട​​​​ത്തും. വൈ​​​​കു​​​​ന്നേ​​​​രം നാ​​​​ലി​​​​നാ​​​​ണ് സം​​​​സ്ഥാ​​​​ന​​​​ത്തെ​​​​ന്പാ​​​​ടും കൂ​​​​ട്ടാ​​​​യ്മ സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്.

തൃ​​​​ശൂ​​​​ർ ജി​​​​ല്ല​​​​യി​​​​ലെ 26 ബ്ലോ​​​​ക്ക് കോ​​​​ണ്‍​ഗ്ര​​​​സ് ക​​​​മ്മി​​​​റ്റി​​​​ക​​​​ൾ ഒ​​​​ഴി​​​​കെ​​​​യു​​​​ള്ള 256 ബ്ലോ​​​​ക്ക് കോ​​​​ണ്‍​ഗ്ര​​​​സ് ക​​​​മ്മി​​​​റ്റി​​​​ക​​​​ളു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലാ​​​​യി​​​​രി​​​​ക്കും പ്ര​​​​തി​​​​ഷേ​​​​ധ കൂ​​​​ട്ടാ​​​​യ്മ സം​​​​സ്ഥാ​​​​ന​​​​വ്യാ​​​​പ​​​​ക​​​​മാ​​​​യി ന​​​​ട​​​​ത്തു​​​​ന്ന​​​​ത്.


പൂ​​​​രം അ​​​​ല​​​​ങ്കോ​​​​ല​​​​മാ​​​​ക്കി​​​​യ​​​​തി​​​​നെ​​​​തി​​​​രേ 28ന് ​​​​തൃ​​​​ശൂ​​​​ർ ഡി​​​​സി​​​​സി​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ തേ​​​​ക്കി​​​​ൻ​​​​കാ​​​​ട് മൈ​​​​താ​​​​ന​​​​ത്ത് മ​​​​ഹാ​​​​പ്ര​​​​തി​​​​ഷേ​​​​ധ സ​​​​മ്മേ​​​​ള​​​​നം ന​​​​ട​​​​ത്തു​​​​മെന്ന് കെ​​​​പി​​​​സി​​​​സി ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി എം. ​​​​ലി​​​​ജു അ​​​​റി​​​​യി​​​​ച്ചു.

പൂ​​​​രം ക​​​​ല​​​​ക്കി​​​​യ​​​​തി​​​​നെ​​​​തി​​​​രേ​​​​യു​​​​ള്ള പ്ര​​​​ചാ​​​​ര​​​​ണം മു​​​​ന്നോ​​​​ട്ടു കൊ​​​​ണ്ടു​​പോ​​​​കാ​​​​നാ​​​​ണ് കെ​​​​പി​​​​സി​​​​സി നേ​​​​തൃ​​​​യോ​​​​ഗ​​​​ത്തി​​​​ൽ തീ​​​​രു​​​​മാ​​​​നി​​​​ച്ച​​​​ത്. പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള പ്ര​​​​മു​​​​ഖ നേ​​​​താ​​​​ക്ക​​​​ൾ പ​​​​ങ്കെ​​​​ടു​​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.