ക​ണ്ട​ല ബാ​ങ്ക് ത​ട്ടി​പ്പ്: പ്രതികളുടെ ജാ​മ്യ​ഹ​ര്‍​ജി ത​ള്ളി
ക​ണ്ട​ല ബാ​ങ്ക് ത​ട്ടി​പ്പ്: പ്രതികളുടെ ജാ​മ്യ​ഹ​ര്‍​ജി ത​ള്ളി
Wednesday, September 25, 2024 4:50 AM IST
കൊ​​​ച്ചി: ക​​​ണ്ട​​​ല സ​​​ര്‍​വീ​​​സ് സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്കി​​​ലെ നി​​​ക്ഷേ​​​പ​​​ ത​​​ട്ടി​​​പ്പു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കേ​​​സി​​​ല്‍ പ്ര​​​തി​​​ക​​​ളാ​​​യ മു​​​ന്‍ പ്ര​​​സി​​​ഡ​​​ന്‍റ് എ​​​സ്. ഭാ​​​സു​​​രാം​​​ഗ​​​ന്‍, മ​​​ക​​​ന്‍ അ​​​ഖി​​​ല്‍​ജി​​​ത് എ​​​ന്നി​​​വ​​​ര്‍ ന​​​ല്‍​കി​​​യ ജാ​​​മ്യ​​ഹ​​​ര്‍​ജി​​​ക​​​ള്‍ ഹൈ​​​ക്കോ​​​ട​​​തി ത​​​ള്ളി.

ബാ​​​ങ്കി​​​ല്‍ ന​​​ട​​​ന്ന സാ​​​മ്പ​​​ത്തി​​​ക ക്ര​​​മ​​​ക്കേ​​​ടി​​​ല്‍ ഇ​​​രു​​​വ​​​ര്‍​ക്കും പ​​​ങ്കു​​​ണ്ടെ​​​ന്ന ​ഇ​​​ഡി​​യു​​ടെ വാ​​​ദം പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണു ജ​​​സ്റ്റീ​​​സ് സി.​​​എ​​​സ്. ഡ​​​യ​​​സി​​​ന്‍റെ ഉ​​​ത്ത​​​ര​​​വ്.


ഇ​​​രു പ്ര​​​തി​​​ക​​​ളും ചേ​​​ര്‍​ന്ന് ഉ​​​യ​​​ര്‍​ന്ന പ​​​ലി​​​ശ വാ​​​ഗ്ദാ​​​നം ചെ​​യ്തു ല​​​ക്ഷ​​​ങ്ങ​​​ള്‍ ബാ​​​ങ്ക് നി​​​ക്ഷേ​​​പ​​​മാ​​​യി സ്വീ​​​ക​​​രി​​​ച്ചെ​​​ന്നും നി​​​ക്ഷേ​​​പ​​​ങ്ങ​​​ള്‍ കാ​​​ലാ​​​വ​​​ധി പൂ​​​ര്‍​ത്തി​​​യാ​​​യ​​ശേ​​​ഷം തി​​​രി​​​ച്ചു​​ന​​​ല്‍​കു​​​ന്നി​​​ല്ലെ​​​ന്നും ആ​​​രോ​​​പി​​​ച്ചു​​​ള്ള പ​​​രാ​​​തി​​​ക​​​ളി​​​ലാ​​​ണ് ഇ​​​രു​​​വ​​​ര്‍​ക്കു​​​മെ​​​തി​​​രേ കേ​​​സു​​​ള്ള​​​ത്. തു​​​ട​​​ര്‍​ന്ന് ഇ​​​ഡി ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത കേ​​​സി​​​ല്‍ ക​​​ഴി​​​ഞ്ഞ ന​​​വം​​​ബ​​​റി​​​ലാ​​​ണ് ഇ​​​രു​​​വ​​​രും അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.