അർണോസ് പാതിരിയുടെ ഭാരതപ്രവേശനം: 325-ാം വാർഷികാഘോഷം നാളെമുതൽ
1534310
Wednesday, March 19, 2025 1:34 AM IST
തൃശൂർ: അർണോസ് പാതിരിയുടെ ഭാരതപ്രവേശനത്തിന്റെ 325- ാം വാർഷികാഘോഷവും 293-ാം ചരമവാർഷികവും സംയുക്തമായി ആചരിക്കും. അർണോസ് പാതിരി അക്കാദമിയുടെയും അർണോസ് ഫോറത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ 20, 21, 23 തീയതികളിലാണ് പരിപാടികൾ.
നാളെ രാവിലെ എട്ടിനു തൃശൂർ തിരുഹൃദയ ലത്തീൻ പള്ളിയിൽ നടക്കുന്ന അർണോസ് അനുസ്മരണ ദിവ്യബലിക്കു റവ.ഡോ. ബെന്നി ചിറമ്മൽ കാർമികനാകും. 9.30 നു സാഹിത്യ അക്കാദമി സ്മൃതിമണ്ഡപത്തിൽ നടക്കുന്ന പുഷ്പാർച്ചന മെൽബണ്‍ രൂപത ബിഷപ് എമരിറ്റസ് മാർ ബോസ്കോ പുത്തൂർ ഉദ്ഘാടനം ചെയ്യും. അർണോസ് അനുസ്മരണം പ്രഫ. വി.ജി. തന്പി നിർവഹിക്കും.
21നു രാവിലെ 9.30 ന് സെന്റ് തോമസ് കോളജിൽ സെമിനാർ ഉണ്ടായിരിക്കും. 23 നു സെന്റ് തോമസ് കോളജിൽ രാവിലെ 9.30 ന് ആരംഭിക്കുന്ന അഖില കേരള പുത്തൻപാന ആലാപനമത്സരം തൃശൂർ അതിരൂപത ചാൻസലർ ഫാ. ഡൊമിനിക് തലക്കോടൻ ഉദ്ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞു രണ്ടിന് ഡോക്യുമെന്ററി പ്രദർശനവും മൂന്നിനു സാംസ്കാരികസമ്മേളനവും നടക്കും. മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും. പൊതുസമ്മേളനത്തിൽ അതിരൂപത അധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്ത് അനുഗ്രഹപ്രഭാഷണം നടത്തും. റവ.ഡോ. പോൾ പൂവത്തിങ്കലിനെ ചടങ്ങിൽ ആദരിക്കും.
പത്രസമ്മേളനത്തിൽ ഫാ. ജോർജ് തേനാടിക്കുളം, ഡോ. ജോർജ് അലക്സ്, ബേബി മൂക്കൻ, പ്രഫ. ജോണ്‍ തോമസ്, എം.ഡി. റാഫി എന്നിവർ പങ്കെടുത്തു.