സൗജന്യ ലാപ്ടോപ് വിതരണംനടത്തി
1534302
Wednesday, March 19, 2025 1:34 AM IST
ചാലക്കുടി: നഗരസഭ പട്ടികജാതി വിഭാഗത്തിൽപെട്ട ഏഴു വിദ്യാർഥികൾക്ക് സൗജന്യമായി ലാപ്ടോപുകൾ വിതരണംചെയ്തു. നാലുലക്ഷം രൂപയാണ് വകയിരുത്തിയത്.
പട്ടികജാതി വിദ്യാർഥികൾക്ക് പഠനമുറി നിർമിക്കുന്നതിന് നാലുലക്ഷം രൂപയും ബിരുദ വിദ്യാർഥികൾക്ക് സ്കോളർഷിപ് നൽകുന്നതിനായി 10.25 ലക്ഷം രൂപയും 8, 9 ക്ലാസുകളിലെ വിദ്യാർഥികൾക്കായി ഫർണിച്ചർ നൽകുന്നതിന് രണ്ടുലക്ഷം രൂപയും ഈവർഷം നഗരസഭ വകയിരുത്തിയിട്ടുണ്ട്. കൂടാതെ പട്ടികജാതി വിഭാഗത്തിൽപെട്ട യുവതീയുവാക്കൾക്ക് നഗരസഭ എന്ജിനീയറിംഗ് വിഭാഗത്തിൽ പരിശിലനംനൽകുന്നതിന് അഞ്ചുലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.
പട്ടികജാതി കലാകാരൻമാരുടെ ഗ്രൂപ്പിന് വാദ്യോപകരണങ്ങൾ നൽകുന്നതിന് 3.36 ലക്ഷം രൂപ വകയിരുത്തി. ലാപ്ടോപുകളുടെ വിതരണം ചെയർമാൻ ഷിബു വാലപ്പൻ ഉദ്ഘാടനംചെയ്തു. വൈസ് ചെയർപേഴ്സൺ സി. ശ്രീദേവി അധ്യക്ഷയായി. സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ അഡ്വ. ബിജു എസ്. ചിറയത്ത്, പ്രീതി ബാബു, ദിപു ദിനേശ്, ആനി പോൾ, എം.എം. അനിൽകുമാർ, എൽഡിഎഫ് ലീഡർ സി.എസ്. സുരേഷ്, മുൻ ചെയർമാൻമാരായ വി.ഒ. പൈലപ്പൻ, എബി ജോർജ്, ആലീസ് ഷിബു എന്നിവർ പ്രസംഗിച്ചു.