ദേവാലയങ്ങളിൽ തിരുനാൾ
1534290
Wednesday, March 19, 2025 1:33 AM IST
അമലനഗർ സെന്റ് ജോസഫ്സ്
അമലനഗർ: സെന്റ് ജോസഫ്സ് ദേവാലയത്തിൽ ഇന്ന് ഇടവക മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റ മരണതിരുനാൾ ആഘോഷിക്കും. ഇതോടനുബന്ധിച്ചു നടന്ന പ്രതിഷ്ഠിതരൂപം എഴുന്നള്ളിപ്പ് ഇടവകയിലെ മുഴുവൻ യൂണിറ്റുകളിലൂടെയും സഞ്ചരിച്ച് 17ന് വൈകിട്ട് എട്ടോടെ ദേവാലയത്തിൽ തിരികെയെത്തി.
ഇന്നു രാവിലെ 6.15ന്റെ ദിവ്യബലിയോടെ വിശുദ്ധന്റെ തിരുശേഷിപ്പ് പൊതുവണക്കത്തിനായി പ്രതിഷ്ഠിക്കും. തുടർന്ന് പ്രതിഷ്ഠിതരൂപവും തിരുശേഷിപ്പും വണങ്ങുന്നതിനും ലില്ലിപ്പൂ സമർപ്പിക്കുന്നതിനും അവസരമുണ്ടായിരിക്കും. രാവിലെ 10 നുള്ള ദിവ്യബലിക്ക് അമല മെഡിക്കൽ കോളജ് ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ സിഎംഐ മുഖ്യകാർമികനാകും. വൈകീട്ട് ആറിന് അതിരൂപത വൈസ് ചാൻസലർ ഫാ. ഷിജോ ചിരിയങ്കണ്ടത്തിന്റെ മുഖ്യകാർമികത്വത്തിൽ തിരുനാൾ പാട്ടുകുർബാന ഉണ്ടായിരിക്കും. രാത്രി ഒന്‍പതിനുള്ള ദിവ്യബലിയോടെ തിരുനാൾ തിരുക്കർമങ്ങൾ സമാപിക്കും.
ഇന്നു രാവിലെ ഒന്‍പതു മുതൽ രാത്രി ഒന്പതുവരെ തിരുനാൾ ഉൗട്ട് ഏറ്റുകഴിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് തിരുനാൾ കമ്മിറ്റി ജനറൽ കണ്‍വീനർ എം.എസ്. ഷാരോണ്‍, കൈക്കാരന്മാർ എന്നിവരോടൊപ്പം വികാരി ഫാ. ഫിനോഷ് കീറ്റിയ്ക്ക അറിയിച്ചു.
വലക്കാവ്
സെന്റ് ജോസഫ്സ്
വലക്കാവ്: സെന്റ് ജോസഫ്സ് ദേവാലയത്തിലെ ഉൗട്ടുതിരുനാളിന്റെ കൊടിയേറ്റം മുൻ വികാരി ഫാ. സിറിയക് ചാലിശേരി നിർവഹിച്ചു. വികാരി ഫാ. ബെന്നി കിടങ്ങൻ, ജനറൽ കണ്‍വീനർ ആന്റണി അന്പാട്ട് , കൈക്കാരന്മാരായ ജോർജ് മൈലാഡൂർ, ബാബു കൊച്ചുപുരയ്ക്കൽ, ടോമി വള്ളോപ്പിള്ളി എന്നിവർ നേതൃത്വം നൽകി. ഉൗട്ടുതിരുനാൾ 23ന് നടക്കും. രാവിലെ ഒന്‍പതിന് തിരുനാൾ പാട്ടുകുർബാന, തുടർന്ന് നേർച്ച ഭക്ഷണം ആശീർവാദവും വിതരണവും.
വേലൂപ്പാടം
തീർഥാടന കേന്ദ്രം
പുതുക്കാട്: വേലൂപ്പാടം തീർഥാടന കേന്ദ്രത്തിൽ വിശുദ്ധ യൗസേപ്പിതാവിന്റെ ഓർമത്തിരുനാൾ ഇന്ന് ആഘോഷിക്കും. രാവിലെ പത്തിനു നടക്കുന്ന ആഘോഷമായ പാട്ടുകുർബാനയ്ക്ക് തൃശൂർ അതിരൂപത വികാരി ജനറാൾ മോൺ. ജെയ്സൺ കൂനംപ്ലാക്കൽ കാർമികത്വം വഹിക്കും. ഫാ. വർഗീസ് ഊക്കൻ തിരുനാൾ സന്ദേശം നൽകും. തുടർന്ന് നടക്കുന്ന ശ്രാദ്ധ ഊട്ടിൽ പതിനായിരത്തോളംപേർ പങ്കെടുക്കും.
തിരുശേഷിപ്പ് വണങ്ങുന്നതിനായുള്ള സൗകര്യങ്ങൾ പിതാപാതയിൽ ഒരുക്കിയിട്ടുണ്ട്. തീർഥാടനകേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഇടവകയിലെ നിർധന കുടുംബത്തിന് നിർമിച്ച രണ്ടാമത്തെ കാരുണ്യ ഭവനത്തിന്റെ വെഞ്ചരിപ്പ് ചടങ്ങിൽ നടക്കും.
തിരുനാളിനോടനുബന്ധിച്ച് നടത്തുന്ന ഒമ്പതാമത് തീർത്ഥാടന പദയാത്ര രാവിലെ ഏഴിന് അളഗപ്പനഗർ ത്യാഗരാജാർ പോളിടെക്നിക് അങ്കണത്തിൽ നിന്നാരംഭിക്കും. പദയാത്ര പള്ളിക്കുന്ന് പള്ളി വികാരി ഫാ. ജോർജ് എടക്കളത്തൂ ർ ഉദ്ഘാടനം ചെയ്യും.
ആയിരത്തിലേറെ വിശ്വാസികൾ പങ്കെടുക്കുന്ന പദയാത്രയ്ക്ക് വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകും. രാവിലെ പത്തിന് പദയാത്ര തീർഥാടന കേന്ദ്രത്തിൽ എത്തിച്ചേരും. തുടർന്നാണ് ആഘോഷമായ തിരുനാൾ പാട്ടുകുർബാന.
തിരുത്തിപ്പറമ്പ്
സെന്റ്് ജോസഫ്
വടക്കാഞ്ചേരി: തിരുത്തിപ്പമ്പ് സെന്റ് ജോസഫ് ദേവാലയത്തിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ ഇന്ന് ആഘോഷിക്കും. രാവിലെ 6.30 ന് വിശുദ്ധ കുർബാനയ്ക്കുശേഷം രൂപം എഴുന്നള്ളിച്ച് വയ്ക്കൽ, ഭക്ഷണം ആശീർവദിക്കൽ, നേർച്ച ഊട്ടിനു തുടക്കം, ഭക്ഷണ പാക്കറ്റ് വിതരണം എന്നിവ നടക്കും.
തുടർന്ന് രാവിലെ 10 ന് നടക്കുന്ന ആഘോഷമായ തിരുനാൾ പാട്ടുകുർബാനയ്ക്ക് ഫാ. ജോൺസൻ ചാലിശേരി നേതൃത്വം നൽകും.
ഇടവകവികാരി ഫാ. ജോൺസൻ അരിമ്പൂർ സഹകാർമികനാകും. തിരുനാൾ കമ്മിറ്റി ജനറൽ കൺവീനർ പ്രിൻസൺ ചിരിയങ്കണ്ടത്ത്, ട്രസ്റ്റിമാരായ കെ. ടി. ഫ്രാൻസീസ്, ഡേവിഡ് ഒലക്കേങ്കിൽ, ഫ്രാൻസിസ് ചീരൻ, പിആർഒ അഡ്വ. തോമസ് കുര്യൻഎന്നിവർ നേതൃത്വം നൽകും.