ജൂബിലിയിൽ നവീകരിച്ച ഗ്യാസ്ട്രോ സ്യൂട്ട് ഗവർണർ ഉദ്ഘാടനം ചെയ്തു
1534307
Wednesday, March 19, 2025 1:34 AM IST
തൃശൂർ: ജൂബിലി മിഷൻ ആശുപത്രിയിൽ അത്യാധുനികസംവിധാനത്തോടുകൂടി നവീകരിച്ച ഗ്യാസ്ട്രോ സ്യൂട്ട് മഹാരാഷ്ട്ര ഗവർണർ സി.പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സാമൂഹ്യസേവനം ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചു സംസാരിച്ച ഗവർണർ ജൂബിലി കാഴ്ചവയ്ക്കുന്ന സാമൂഹ്യപ്രതിബദ്ധത മാതൃകാപരമെന്നു വിശേഷിപ്പിച്ചു. അന്താരാഷ്ട്രനിലവാരത്തിലുള്ള ഗ്യാസ്ട്രോ സ്യൂട്ടിന്റെ വീഡിയോ പ്രകാശനവും ഗവർണർ നടത്തി.
ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് അധ്യക്ഷത വഹിച്ചു. മിതമായ ചെലവിൽ അന്താരാഷ്ട്രനിലവാരത്തിലുള്ള ചികിത്സ സാധാരണക്കാരിൽ എത്തിക്കാനാകുമെന്നു ഡയറക്ടർ ഫാ. റെന്നി മുണ്ടൻകുരിയൻ പറഞ്ഞു. സിഇഒ ഡോ. ബെന്നി ജോസഫ് നീലങ്കാവിൽ ഗവർണർക്ക് ഉപഹാരം നൽകി. ഗ്യാസ്ട്രോ ഡിപ്പാർട്ട്മെന്റ് മേധാവി ഡോ. ടി.കെ. ജോസഫ് നന്ദി പറഞ്ഞു.