ലോക്കൽ കമ്മിറ്റി സെക്രട്ടറിക്കെതിരേ നടപടിയില്ലെന്ന്; പ്രതിഷേധിച്ച് ബിജെപി
1534300
Wednesday, March 19, 2025 1:34 AM IST
കൊപ്രക്കളം: സിപിഎം കയ്പമംഗലം ലോക്കൽ കമ്മിറ്റി സെക്രട്ടറി ബി.എസ്. ശക്തിധരനെതിരെ സ്കൂൾ വിദ്യാർഥിനിയുടെ പരാതിയിൽ പോലീസ് നടപടി ആവശ്യപ്പെട്ട് ബിജെപിയുടെ സായാഹ്നധർണ.
ബിജെപി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കയ്പമംഗലം വഞ്ചിപ്പുരയിൽ സംഘടിപ്പിച്ച ധർണ ബിജെപി മണ്ഡലം പ്രസിഡന്റ് കാർത്തിക സജയ് ബാബു ഉദ്ഘാടനംചെയ്തു. പരാതി നൽകി 12 ദിവസമായിട്ടും അന്വേഷണംനടത്താതെയും കുറ്റവാളിയെ പിടികൂടാതെയും കയ്പമംഗലം പോലീസും സിപിഎം ലോക്കൽകമ്മിറ്റിയും ഒത്തുകളിക്കുകയാണെന്ന് ബിജെപി കയ്പമംഗലം മണ്ഡലം കമ്മിറ്റി ആരോപിച്ചു. ബിജെപി പഞ്ചായത്ത് ജനറൽ സെക്രട്ടറി കണ്ണൻ അസ്ത്ര അധ്യക്ഷനായിരുന്നു. ജില്ലാ കമ്മിറ്റി അംഗം കെ.പി. ഉണ്ണികൃഷ്ണൻ മുഖ്യപ്രഭാഷണംനടത്തി. വാർഡ് മെംബർ സിബിൻ അമ്പാടി, കെ.ജി. ദിലിപ് തുടങ്ങിയവർ പ്രസംഗിച്ചു.