ശക്തനിൽ നിർത്തിയിട്ട ബസിനുള്ളിൽ ഒരാൾ മരിച്ചനിലയിൽ
1534227
Tuesday, March 18, 2025 11:50 PM IST
തൃശൂർ: ശക്തൻ സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ബസിനുള്ളിൽ ഒരാളെ മരിച്ചനിലയിൽ കണ്ടെത്തി. അവണൂർ സ്വദേശി അനിരുദ്ധന്റെ (60) മൃതദേഹമാണു കണ്ടെത്തിയത്.
ശക്തൻ സ്റ്റാൻഡ് പരിസരത്തു സ്ഥിരമായി വരാറുള്ള അനിരുദ്ധൻ സുഖമില്ലെന്നും വൈകീട്ട് ഡോക്ടറെ കാണാൻ പോകുന്നുവെന്നും കഴിഞ്ഞദിവസം സുഹൃത്തുക്കളോടു പറഞ്ഞിരുന്നു. വയ്യാത്തതുകൊണ്ട് ബസിൽ കയറി വിശ്രമിക്കാൻ കിടന്നതാകാമെന്നു കരുതുന്നതായി പോലീസ് സംശയം പ്രകടിപ്പിച്ചു. മരണത്തിൽ അസ്വാഭാവികതയില്ലെന്നാണു പോലീസിന്റെ പ്രാഥമികനിഗമനം. ഫോറൻസിക് വിഭാഗം പരിശോധന നടത്തി.
അറ്റകുറ്റപ്പണികൾക്കായി നിർത്തിയിട്ടിരുന്ന ബസിനുള്ളിലാണ് അനിരുദ്ധനെ മരിച്ചനിലയിൽ കണ്ടെത്തിയത്.