കൊടുവാള്‍കൊണ്ട് യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമം
1534298
Wednesday, March 19, 2025 1:34 AM IST
ആളൂര്‍: കൊടുവാള്‍കൊണ്ട് യുവാവിനെ ആക്രമിച്ച് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മൂന്നുപേര്‍ ആറസ്റ്റില്‍. ആളൂര്‍ പുലിപ്പാറക്കുന്ന് പൂവത്തിക്കരവീട്ടില് വലിയ മല്ലു എന്ന മിഥുന്(35), ഇയാളുടെ സഹോദരന് കുഞ്ഞു മല്ലു എന്ന അരുണ്‍(32), ആളൂര്‍ സ്വദേശി കൈനാടത്തുപറമ്പില്‍ ജെനില്‍(45) എന്നിവരെയാണ് ആളൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെയാണ് കേസിനാസ്പദമായ സംഭവം. ആളൂര്‍ സ്വദേശി വട്ടപ്പറപറമ്പില്‍ അമീഷിന്റെ വീട്ടിലേക്ക് നാലുപേര്‍ കൊടുവാളും ഇരുമ്പു പൈപ്പുമായി അതിക്രമിച്ചുകയറി ഭീകരാന്തരീക്ഷംസൃഷ്ടിച്ച് അമീഷിനെ വെട്ടികയായിരുന്നു. ഇതുതടയാന്ചെന്ന സഹോദരന് അജീഷിന്റെ ഇടതു കൈക്ക് വെട്ടേറ്റു രണ്ടു വിരലുകള്‍ അറ്റു. അമീഷിനെ ഇരുമ്പുവടി കൊണ്ട് അടിച്ചുപരിക്കേല്പിക്കുകയുംചെയ്തു.
അമീഷിനോട് ചെറിയ മല്ലു എന്ന് വിളിക്കുന്ന അരുണ്‍ പണം കടംചോദിച്ചത് കൊടുക്കാത്തതിലുള്ള വൈരാഗ്യത്താലാണ് ഇവര്‍ അമീഷിനെയും സഹോദരനെയും ആക്രമിച്ചത്. ഈ കേസിലെ മറ്റൊരുപ്രതിയായ ഇല്ലത്തുപറമ്പില്‍ വീട്ടില്‍ മുഹമ്മദ് ജാസിക്കിനെ സംഭവദിവസം പിടികൂടി. ജാസിക്ക് ഇപ്പോള്‍ ജയിലിലാണ്.
ഇരിങ്ങാലക്കുട ഡിവൈഎസ്പി കെ.ജി. സുരേഷ്, ആളൂര്‍ ഇന്‍സ്പെക്ടര്‍ കെ.എം. ബിനീഷ് എന്നിവരുടെ സംഘമാണ് പിടികൂടിയത്. രണ്ടു ദിവസമായി ഇടപ്പിള്ളി, തൃശൂര്‍, പൊള്ളാച്ചി എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഇവരെ ഇന്നലെ ഉച്ചയോടെ ചേര്‍പ്പ് പാറക്കോവിലിലെ ഒളിസങ്കേതത്തില്‍നിന്നാണ് പിടികൂടിയത്.