ആനയെഴുന്നള്ളിപ്പ് സംസ്കാരത്തിന്റെ ഭാഗം; ഉത്തരവ് സ്വാഗതംചെയ്ത് പൂരപ്രേമിസംഘം
1534308
Wednesday, March 19, 2025 1:34 AM IST
തൃശൂർ: ആനയെഴുന്നള്ളിപ്പ് സംസ്കാരത്തിന്റെ ഭാഗമാണെന്നു പരാമർശിച്ച സുപ്രീം കോടതി പരാമർശത്തെ സ്വാഗതംചെയ്ത് പൂരപ്രേമിസംഘം. മണികണ്ഠനാൽ ഗണപതിക്കു തേങ്ങയടിച്ച് പൂരപ്രേമിസംഘം പ്രവർത്തകർ കോടതിവിധി അടങ്ങുന്ന ഇന്നലത്തെ ദിനപ്പത്രങ്ങൾ വിതരണംചെയ്തു. ലഡു വിതരണം ചെയ്ത് ആഹ്ലാദം പങ്കുവച്ചു.
പൂരങ്ങൾ കേരളത്തിന്റെ അവിഭാജ്യഘടകമാണ്. അതു തകർക്കാൻ ശ്രമിക്കുന്നവർക്കെതിരേ പോരാടാൻ പൂരപ്രേമിസംഘം സുസജ്ജമാണെന്നും കണ്‍വീനർ വിനോദ് കണ്ടെംകാവിൽ പറഞ്ഞു. പ്രസിഡന്റ് ബൈജു താഴേക്കാട്ട് അധ്യക്ഷത വഹിച്ചു. മേളപ്രമാണി പെരുവനം സതീശൻമാരാർ, സോപാനഗായകൻ അന്പലപ്പുഴ വിജയകുമാർ, പൂരപ്രേമിസംഘം ഭാരവാഹികളായ അനിൽകുമാർ മോച്ചാട്ടിൽ, അരുണ്‍, സജേഷ് കുന്നന്പത്ത്, സെബി ചെന്പനാടത്ത്, മുരാരി എന്നിവർ നേതൃത്വം നൽകി.