വാഹനാപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു
1534228
Tuesday, March 18, 2025 11:50 PM IST
പെരുന്പടപ്പ്: സംസ്ഥാന പാത കോലിക്കരയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.
പാവിട്ടപ്പുറം ഒതളൂർ റോഡിൽ കഴുങ്ങിൽ വീട്ടിൽ വിഷ്ണു(28) ആണ് മരിച്ചത്. കഴിഞ്ഞദിവസം കോലിക്കരയിൽ വച്ച് വിഷ്ണു സഞ്ചരിച്ചിരുന്ന ബൈക്ക് എതിരെ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
സ്വകാര്യആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. പോലീസ് നടപടിക്കു ശേഷം സംസ്കാരം നടത്തി.