നഗരസഭ മുതുവട്ടൂരിൽ ജോബ് സ്റ്റേഷൻ തുറന്നു
1534294
Wednesday, March 19, 2025 1:34 AM IST
ചാവക്കാട്: വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി നഗരസഭ മുതുവട്ടൂരിലെ ബാലാമണിയമ്മ സ്മാരക മന്ദിരത്തിൽ ജോബ് സ്റ്റേഷൻ തുറന്നു. എൻ.കെ. അക്ബർ എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷയായിരുന്നു.
വൈസ് ചെയർമാൻ കെ.കെ. മുബാറക്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ഷാഹിന സലീം, ബുഷറ ലത്തീഫ്, പ്രസന്ന രണദിവെ, കുടുംബശ്രീ അധ്യക്ഷ ജീനാ രാജീവ്, സാജിത സലാം, നഗരസഭ സെക്രട്ടറി എം. എസ്. ആകാശ് എന്നിവർ പ്രസംഗിച്ചു.