കാർഷിക മേഖലയ്ക്കും മാലിന്യനിർമാർജനത്തിനും മുൻഗണന
1534303
Wednesday, March 19, 2025 1:34 AM IST
അന്നമനട: കാർഷിക മേഖലയ്ക്കും മാലിന്യനിർമാർജനത്തിനും മുൻഗണനനൽകി 2025-26 വർഷത്തെ അന്നമനട ഗ്രാമപഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡന്റ് സിന്ധു ജയൻ അവതരിപ്പിച്ചു.
47,55,78,176 രൂപ വരവും 45,49,28,500 രൂപ ചെലവും 2,06,49,676 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റിൽ ലൈഫ് പാർപ്പിടപദ്ധതിക്കും ദാരിദ്ര്യനിർമാർജനത്തിനും അർഹമായ പ്രാധാന്യം നൽകിയിട്ടുണ്ട്. ബജറ്റ് അവതരണയോഗത്തിൽ പ്രസിഡന്റ് പി.വി. വിനോദ് അധ്യക്ഷനായി.
പഞ്ചായത്ത് അംഗങ്ങളായ മഞ്ജു സതീശൻ, ടി.കെ. സതീശൻ, കെ.എ. ഇക്ബാൽ, കെ.കെ. രവി നമ്പൂതിരി, ടെസി ടൈറ്റസ്, ഡേവീസ് കുര്യൻ, എം.യു. കൃഷ്ണകുമാർ, പഞ്ചായത്ത് സെക്രട്ടറി കെ.എസ്. ഉഷാദേവി എന്നിവർ പ്രസംഗിച്ചു.
പദ്ധതികള്‍:
കുടിവെള്ളപദ്ധതി, ജലസേചനം 15 ലക്ഷം
പൊതുകെട്ടിടങ്ങളുടെ നവീകരണം ആറുലക്ഷം
നെൽക്കൃഷി, കാർഷികവികസന പരിപാടി 41 ലക്ഷം
പച്ചക്കറിയിൽ സ്വയംപര്യാപ്തതനേടാൻ ആറുലക്ഷം
കന്നുകുട്ടി പരിപാലനം, മൃഗസംരക്ഷണം, മൃഗങ്ങളുടെ രോഗനിയന്ത്രണം 12 ലക്ഷം
ക്ഷീരമേഖലയ്ക്ക് 4.5 ലക്ഷം
വിദ്യാഭ്യാസ, യുവജനക്ഷേമം, കലാ,സാംസ്കാരികം 27 ലക്ഷം
ഭവനനിർമാണത്തിന് ഒന്നരകോടി
വയോജനക്ഷേമം ഏഴുലക്ഷം
ഭിന്നശേഷിക്കാരുടെ ക്ഷേമം 18.80 ലക്ഷം
വനിതാക്ഷേമ പരിപാടി 19 ലക്ഷം
പട്ടികജാതിക്ഷേമ പ്രവർത്തനം 26 ലക്ഷം
ശിശുക്ഷേമം, അങ്കണവാടി എന്നിവയ്ക്ക് 23 ലക്ഷം