പഴുവിൽ ഫൊറോന പള്ളിയിൽ അർണോസ് പാതിരി അനുസ്മരണം 23ന്
1534293
Wednesday, March 19, 2025 1:34 AM IST
പഴുവിൽ: അർണോസ് പാതിരിയുടെ ഭാരതപ്രവേശനത്തിന്റെ 325-ാംവാർഷികവും 293-ാം ചരമവാർഷികവും 23 ന് പഴുവിൽ സെന്റ്് ആന്റണീസ് ഫൊറോന പള്ളിയിൽ നടത്തും.
പാദുവാനാദം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന പരിപാടിയിൽ ബിഷപ് എമരിറ്റസ് മാർ ബോസ്കോ പുത്തൂർ കാർമികത്വം വഹിക്കും.
രാവിലെ 6.30ന് വിശുദ്ധ കുർബാന, അർണോസ് പാതിരി സ്മൃതിമണ്ഡപത്തിൽ ഒപ്പീസ്, പുഷ്പാർച്ചന, തുടർന്ന് അനുസ്മരണയോഗം എന്നിവ ഉണ്ടാകും. മാർ ബോസ്കോ പുത്തൂർ അനുസ്മരണയോഗം ഉദ്ഘാടനം ചെയ്യും.
പഴുവിൽ സെന്റ് ആന്റണീസ് ഫൊറോന വികാരി റവ. ഡോ. വിൻസെന്റ് ചെറുവത്തൂർ അധ്യക്ഷത വഹിക്കും. കാലടിയിലെ സമീക്ഷ സെന്റർ ഫോർ ഇന്ത്യൻ സ്പിരിച്വാലിറ്റി ആൻഡ് റിസർച്ച് ഡയറക്ടർ റവ. ഡോ. എസ്.ജെ. സേവ്യർ തറമേൽ, പഴുവിൽ സെന്റ് ആന്റണീസ് ഫൊറോന അസി. വികാരി ഫാ. ഡേവിസ് പുലിക്കോട്ടിൽ എന്നിവർ പങ്കെടുക്കും.
പഴുവിൽ ഇടവക മാതൃവേദി ഒരുക്കുന്ന പുത്തൻപാന നൃത്താവിഷ്കാരം, പുത്തൻപാന പാരായണ മത്സരം, പ്രസംഗമത്സരം എന്നിവയിൽ വിജയികളായവർക്കുള്ള സമ്മാനദാനവും വിജയികളായവരുടെ കലാപ്രകടനവും അരങ്ങേറും.
ഫൊറോന വികാരി റവ. ഡോ. വിൻസെന്റ്് ചെറുവത്തൂർ, അസി. വികാരി ഫാ. ഡേവിസ് പുലിക്കോ ട്ടിൽ, കൈക്കാരൻ ആന്റോ മേക്കാട്ടുകുളം, പാദുവനാദം എഡിറ്റർ ഇ.ജെ. ബെന്നി, പിആർഒ ടെബി വർഗീസ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.