കയ്പമംഗലം - നാട്ടിക നിയോജകമണ്ഡലം ഫിഷ് ഹാർബർ സെന്റർ; ഉന്നതതലയോഗം വിളിച്ചു
1486443
Thursday, December 12, 2024 4:06 AM IST
എസ്എൻ പുരം: കയ്പമംഗലം - നാട്ടിക നിയോജകമണ്ഡലം ഫിഷ് ഹാർബർ സെന്റർ സംബന്ധിച്ച് ഉന്നതതലയോഗം മന്ത്രി സജി ചെറിയാൻ വിളിച്ചുചേർത്തു.
അഴീക്കോട് ഫിഷ് ലാന്‍ഡിംഗ് സെന്ററിനും ചേറ്റുവ ഹാർബറിനുമിടയിൽ വരുന്ന പ്രധാന മത്സ്യബന്ധനകേന്ദ്രങ്ങളാണ് കയ്പമംഗലം പ്രദേശം. വലപ്പാട് മുതൽ പടിഞ്ഞാറേ വെമ്പല്ലൂർ വരെയുള്ള നൂറുക്കണക്കിന് മത്സ്യത്തൊഴിലാളികൾ ആശ്രയിക്കുന്ന കടപ്പുറം കൂടിയാണ് ഇവിടം. നിലവിൽ തൃശൂർജില്ലയിൽ എങ്ങണ്ടിയൂർ പഞ്ചായത്തിലെ ചേറ്റുവയിൽ മാത്രമാണ് സർക്കാർതലത്തിൽ ഒരു ഫിഷിംഗ് ഹാർബർ ഉള്ളത്. കയ്പമംഗലത്തോടുചേർന്ന് ഒരു മിനി ഹാർബർ എന്നത് മത്സ്യത്തൊഴിലാളികളുടെ ചിരകാലാഭിലാഷമാണ്. പദ്ധതി യാഥാർഥ്യമാകുമ്പോൾ മത്സ്യത്തൊഴിലാളികൾക്ക് തൊഴിൽസാധ്യതയേറും.
സ്വന്തം കടപ്പുറത്തുനിന്ന് ഇൻബോർഡ് വള്ളങ്ങളും ബോട്ടുകളുമായി മത്സ്യബന്ധനത്തിനിറങ്ങുന്ന കാലം ഒട്ടും അകലെയല്ലെന്ന വിശ്വാസത്തിലും പ്രതീക്ഷയിലുമാണെന്ന് യോഗത്തിനുശേഷം ഇ.ടി. ടൈസൺ എംഎൽഎ പറഞ്ഞു.