പഴയന്നൂർ മേഖലയിൽ പന്നിശല്യം രൂക്ഷം
1486193
Wednesday, December 11, 2024 7:18 AM IST
പഴയന്നൂർ: പട്ടാപ്പകലും പഴ യന്നൂർ മേഖലയിൽ പന്നിശല്യം മൂലം റോഡിലൂടെ സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥ. പുലർച്ചെയും പന്നികളുടെ വിളയാട്ടമാണ്. ഇന്നലെ വൈകുന്നരം അ ഞ്ചരയോടെ പഞ്ചായത്ത് ഓഫീസിനു സമീപം ടിവി ഷോറൂമിനു മുൻവശത്ത് ഒരുകൂട്ടം പന്നികളെത്തിയത് ഭീതിപരത്തി.
പന്നികൾ റോഡിനു കുറുകെച്ചാടി അപകടങ്ങൾ ഉണ്ടാകുന്നത് സ്ഥിരമായിട്ടുണ്ട്. എത്രയും വേഗം പന്നികളെ നശിപ്പിക്കണമെന്ന് കച്ചവടക്കാരും യാത്രക്കാരും ആവശ്യപ്പെടുന്നു.