കേരള കോണ്‍ഗ്രസ് ഇരിങ്ങാലക്കുട നിയോജക മണ്ഡലം പ്രതിനിധിസമ്മേളനവും കുടുംബസംഗമവും 21, 22 തീയതികളില്‍
1486210
Wednesday, December 11, 2024 7:18 AM IST
ഇരിങ്ങാലക്കുട: കേരള കോണ്‍ഗ്രസ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം പ്രതിനിധിസമ്മേളനവും കുടുംബസംഗമവും 21, 22 തീയതികളില്‍ ഇരിങ്ങാലക്കുട ടൗണ്‍ ഹാളില്‍ നടക്കും. 21നു നടക്കുന്ന പ്രതിനിധിസമ്മേളനം പാര്‍ട്ടി ഡെപ്യൂട്ടി ചെയര്മാന് അഡ്വ തോമസ് ഉണ്ണിയാടനും 22 ന് നടക്കുന്ന കുടുംബസംഗമം പാര്‍ട്ടി ചെയര്മാന് പി.ജെ. ജോസഫും ഉദ്ഘാടനം ചെയ്യും.
പ്രതിനിധിസമ്മേളനത്തില്‍ 100 പേരും കുടുംബസംഗമത്തില്‍ അഞ്ഞൂറോളം പേരും പങ്കെടുക്കുമെന്ന് അഡ്വ. തോമസ് ഉണ്ണിയാടന്, നിയോജക മണ്ഡലം പ്രസിഡന്റ് റോക്കി ആളൂക്കാരന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
അനുസ്മരണങ്ങള്‍, രാഷ്ട്രീയസംഘടനാ പ്രമേയങ്ങളുടെ അവതരണം, തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് സംബന്ധിച്ച രേഖയ്ക്ക് രൂപംനല്‍കല്‍ എന്നിവ രണ്ടുദിവസങ്ങളിലായി നടക്കും. പ്രോഗ്രാം ചീഫ് കോഓർഡിനേറ്റര്‍ മിനി മോഹന്‍ദാസ്, സംഘാടകരായ പി.ടി. ജോര്‍ജ്, എം.കെ. സേതുമാധവന്, സിജോയ് തോമസ്, ജോസ് ചെമ്പകശേരി എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.