അകലംപാലിച്ച് പെരിഞ്ഞനത്ത് അഞ്ച് ആനകളെ അണിനിരത്തി ഉത്സവം
1485714
Monday, December 9, 2024 8:04 AM IST
പെരിഞ്ഞനം: അകലം പാലിച്ച് പെരിഞ്ഞനത്ത് അഞ്ച് ആനകളെ അണിനിരത്തി ഉത്സവം. ഹൈക്കോടതി ഉത്തരവുപ്രകാരം അഞ്ച് ആനകളെ നിശ്ചിത അകലത്തിൽ അണിനിരത്തിയാണ് പെരിഞ്ഞനം പൊന്മാനിക്കുടം മുമ്പുവീട്ടിൽ ക്ഷേത്രോത്സവം ആഘോഷിച്ചത്.
കോടതിയുടെ നിർദേശത്തെ തുടർന്ന് ഉത്സവ നടത്തിപ്പിനെക്കുറിച്ച് ആശങ്കയിലായ നിരവധി ഉത്സവ കമ്മിറ്റിക്കാർക്ക് ചെറിയ ആശ്വാസമായി മുമ്പുവീട്ടിൽ ക്ഷേത്രത്തിലെ ഉത്സവം. സ്ഥലപരിമിതിയാൽ ബുദ്ധിമുട്ടുന്ന വളരെയേറെ കുടുംബക്ഷേത്രങ്ങൾ മണപ്പുറം പ്രദേശങ്ങളിലുണ്ട്.
മിക്ക ക്ഷേത്രങ്ങളിലും ആനയോടുകൂടിയ ഉത്സവമാണുള്ളത്. ഒരു ആനയോടുകൂടി ഉത്സവം നടത്തുന്ന ക്ഷേത്രങ്ങൾക്ക് ആനകൾ തമ്മി ലുള്ള അകലം പ്രശ്നമാകില്ലെങ്കിലും മേളക്കാരും പൊതുജനങ്ങളും ആനയിൽനിന്ന് പാലിക്കേണ്ട അകലം പ്രശ്നമായിവരും.