യുവാവിനെ തടഞ്ഞുനിർത്തി ആക്രമിച്ച കേസിൽ റിമാൻഡിൽ
1486205
Wednesday, December 11, 2024 7:18 AM IST
പുതിയകാവ്: മതിലകം കൂളിമുട്ടത്ത് ബൈക്കിൽ പോവുകയായിരുന്ന യുവാവിനെ തടഞ്ഞു നിർത്തി ആക്രമിച്ച കേസിൽ ഒരാൾകൂടി റിമാൻഡിൽ. മതിലകം കൂളിമുട്ടം ഭജനമഠം സ്വദേശി രാമത്ത് വീട്ടിൽ ദിലീപി (27) നെയാണ് കോടതി റിമാൻഡ് ചെയ്തത്.
ഈ കേസിലെ മറ്റു പ്രതികളായ രാഹുൽരാജ്, അഖിൽ എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇക്കഴിഞ്ഞ നവംബർ ഏഴിന് ഇളയരാംപുരയ്ക്കൽ പ്രശോഭിനെയാണ് ഇവർ സംഘം ചേർന്ന് ആക്രമിച്ചത്.