ബൈക്ക് മോഷണം; പ്രതി അറസ്റ്റില്‍
1486189
Wednesday, December 11, 2024 7:18 AM IST
പുതുക്കാട്: പഞ്ചായത്ത് ഓഫീസിന് സമീപം ദേശീയപാതയോരത്തുനിന്ന് ബൈക്ക് മോഷ്ടിച്ച പ്രതിയെ പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തു.മലപ്പുറം പാണ്ടിക്കാട് സ്വദേശി കുന്നുമ്മല്‍ വീട്ടില്‍ നൗഷാദ് (18) എന്ന സത്യവേല്‍ ആണ് കോയമ്പത്തൂരില്‍ നിന്ന് അറസ്റ്റിലായത്.
മോഷ്ടിച്ച ബൈക്കും പോലീസ് കണ്ടെത്തി. നാലിന് പുലര്‍ച്ചെ പാതയോരത്ത് നിര്‍ത്തിയിട്ടിരുന്ന വേലൂപ്പാടം സ്വദേശിയുടെ ഒന്നര ലക്ഷം രൂപ വിലയുള്ള ബൈക്കാണ് മോഷണം പോയത്. ബൈക്ക് ഹാന്‍ഡ് ലോക്ക് ചെയ്ത് നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ പോയി മടങ്ങിയെത്തിയപ്പോഴാണ് ബൈക്ക് കാണാതായത്.
പുതുക്കാട് എസ്എച്ച്ഒ വി. സജീഷ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണു പ്രതിയെ കോയമ്പത്തൂരിൽനിന്ന് പിടികൂ ടിയത്.