"ഹോളിഡേ ബസാര്‍ 2024' ക്രിസ്മസ് സെയില്‍സ് എക്സിബിഷന്
1485715
Monday, December 9, 2024 8:04 AM IST
ഇരിങ്ങാലക്കുട: ലയണ്‍ ലേഡി ക്ലബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന "ഹോളിഡേ ബസാര്‍ 2024' ക്രിസ്മസ് സെയില്‍സ് എക്സിബിഷന് ലയണ്‍സ് മുന്‍ കേരള മള്‍ട്ടിപ്പള്‍ കൗണ്‍സില്‍ ചെയര്‍പേഴ്സണ്‍ സുഷമ നന്ദകു മാര്‍ ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട ലയണ്‍ ലേഡി പ്രസിഡന്റ്് ഡോ. ശ്രുതി ബിജു അധ്യക്ഷത വഹിച്ചു. സെക്രട്ടറി അന്ന ഡെയിന്‍ സ്വാഗതവും ട്രഷറര്‍ വിന്നി ജോര്‍ജ് നന്ദിയും പറഞ്ഞു.
എക്സിബിഷന് കോ-ഒാര്‍ഡി നേറ്റര്‍ ഫെനി എബിന്, ലയണ്‍സ് ക്ലബ് പ്രസിഡന്റ്് ബിജു ജോസ്, സെക്രട്ടറി ഡോ. ഡെയിന്‍ ആന്റണി, ഡോ. ജോണ്‍ പോള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.