തെരുവുനായ ആക്രമണം: വാടാനപ്പിള്ളിയിൽ വിദ്യാർഥിക്ക് പരിക്ക്
1486432
Thursday, December 12, 2024 4:05 AM IST
വാടാനപ്പിള്ളി: തെരുവുനായ്ക്കളുടെ ആക്രമണത്തിൽ വിദ്യാർഥിക്ക് ഗുരുതര പരിക്ക്. വാടാനപ്പിള്ളി ഫ്രണ്ട്സ് റോഡ് അമ്പലത്ത് വീട്ടിൽ സക്കീർ ഹുസൈന്റെ മകൻ മുഹമ്മദ് അദിനാനാണ് പരിക്കേറ്റത്.
ഇന്നലെ രാവിലെ റോഡിലൂടെ സൈക്കിളിൽ പോകുമ്പോൾ തെരുവുനായ്ക്കൾ കുരച്ച് കടിക്കാൻ ഓടിയെത്തിയതിനെ തുടർന്ന് സൈക്കിൾ സഹിതം റോഡിൽ വീഴുകയായിരുന്നു. സാരമായി പരിക്കേറ്റ കുട്ടിയെ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മേഖലയിൽ നായ്ക്കളുടെ ശല്യം രൂക്ഷമായതായി നാട്ടുകാർ പറഞ്ഞു.